യുഡിഫ് ഭൂരിപക്ഷം ഉണ്ടായിരുന്ന എരുമേലി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനവും, വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫിന്
എരുമേലി: യുഡിഎഫ് പിന്തുണയുള്ള എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ. ബിനോയിക്കെതിരേ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് യുഡിഫ് അംഗങ്ങൾ ബഹിഷ്കരിച്ചു . അവിശ്വാസ പ്രമേയം പാസ്സായി. നിയമമനുസരിച്ച്, പതിനഞ്ച് ദിവസങ്ങൾക്കു ശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നേക്കും. അതോടെ യുഡിഫ് ഭൂരിപക്ഷം ഉണ്ടായിരുന്ന എരുമേലി ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനവും, വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫിന് ലഭിക്കുന്നു. നാടകീയ സംഭവ വികാസങ്ങളിൽ അന്തംവിട്ട് കോൺഗ്രസ് നേതൃത്വം ..
സിപിഎം പ്രതിനിധിയായ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടിക്കെതിരേ അടുത്തയിടെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് വരാതിരുന്ന ഇരുമ്പൂന്നിക്കര വാർഡംഗം പ്രകാശ് പള്ളിക്കൂടം ഇത്തവണയും എൽ ഡി എഫിനൊപ്പം നിന്നത് യുഡിഎഫിന് തിരിച്ചടിയായായി.
സിപിഎം പ്രതിനിധിയായ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടിക്കെതിരേ കഴിഞ്ഞയിടെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തിയപ്പോഴാണ് കോൺഗ്രസിലെ ഒരു അംഗം വിട്ടുനിന്നത്. കൂറു മാറി ഈ അംഗം വിട്ടു നിന്നത് മൂലം ക്വോറം നഷ്ടപ്പെടുകയും അവിശ്വാസ പ്രമേയ അവതരണ യോഗം നടത്താനാവാതെ പരാജയപ്പെടുകയും ചെയ്തു. കൂറു മാറിയ ഇരുമ്പൂന്നിക്കര വാർഡ് അംഗം പ്രകാശ് പള്ളിക്കൂടത്തെ അയോഗ്യനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെങ്കിലും നടപടികളായിട്ടില്ല