ആത്മവിശ്വാസം, അതല്ലേ എല്ലാം,…..രണ്ടു കൈകളും ഇല്ലാത്ത, സ്വാധീനക്കുറവുള്ള കാലുകൾ ഉപയോഗിച്ച് മാത്രം പരീക്ഷ എഴുതി, പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌, പ്ലസ്‌ ടുവിനു ഉന്നത വിജയം.. മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ സെബി ജോസഫ്‌ അത്ഭുതങ്ങൾ സൃഷ്ട്ടിക്കുന്നു …

 May 28, 2015

മുണ്ടക്കയം : മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ സെബി ജോസഫിന്റെ സ്വപ്നങ്ങൾക്ക് ആരാണ് പരിധി നിശ്ചയിച്ചത് .

രണ്ടു കൈകളും ഇല്ലാത്ത, രണ്ടു കാലുകൾക്കും സ്വാധീനം കുറവുള്ള, കാലുകൾ ഉപയോഗിച്ച് മാത്രം പരീക്ഷ എഴുതി, പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌, പ്ലസ്‌ ടുവിനു ഉന്നത വിജയം.. മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ ഔസേപ്പച്ചന്‍-മോളി ദമ്പതികളുടെ ഇളയപുത്രനായ സെബി ജോസഫ്‌ അത്ഭുതങ്ങൾ സൃഷ്ട്ടിക്കുന്നു …

കഴിവുകൾക്ക് ശാരീരിക വൈകല്യങ്ങൾ തടസമാവില്ലെന്ന് തെളിയിച്ചു ഈ യുവാവു ധാരാളം പേർക്കു പ്രചോദനമാവുകയാണ്. 

പത്താം ക്ലാസ് പരീക്ഷയിൽ കാലുകൾ കൊണ്ട് പരീക്ഷ എഴുതി ഉന്നത വിജയം നേടി ചരിത്രം സൃഷ്ടിച്ച സെബി ജോസഫിനു പക്ഷെ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയിൽ സെബിയുടെ ഉത്തരങ്ങള്‍ മറ്റൊരു കുട്ടി കടലാസില്‍ പകര്‍ത്തി എഴുതി സഹായിക്കേണ്ടി വന്നു. സിബിഎസ്ഇ പരീക്ഷ ബോർഡിൻറെ തീരുമാന പ്രകാരം ആയിരുന്നു അത്. 

മുണ്ടക്കയം സെന്റ് ജോസഫ്‌സ് സെന്‍ട്രല്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ സെബി കഞ്ഞിരപ്പള്ളി സൈന്റ്റ്‌ ആന്റണി സ്‌ പബ്ലിക്‌ സ്കൂളിലാണ് സിബിഎസ്ഇ പരീക്ഷ എഴുതിയത് . ഇത്തവണയും സെബിക്ക് ഉന്നത വിജയം തന്നെ. ഫിസിക്‌സിന് 85 ശതമാനം മാര്‍ക്കൊഴിച്ചാല്‍ ബാക്കി എല്ലാവിഷയത്തിനും 95 ശതമാനത്തിന് മുകളിലാണ് മാര്‍ക്ക്. പത്തിലെ പരീക്ഷക്ക്‌ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ ഉണ്ടായിരുന്നു. 

ജന്മനാ രണ്ടു കൈകളുമില്ലെങ്കിലും പഠനകാര്യത്തില്‍ സെബി എല്ലാവരെക്കാളും മുന്നിലാണ്. ജന്മനാ ഇരുകരങ്ങളുമില്ല, കാല് കുറുകിയതുമാണ്. എന്നാൽ അതൊന്നും കാര്യമാക്കാതെ, തന്റെ കുറവുകളെ ഒരു വെല്ലു വിളിയായി ഏറ്റെടുത്തു ചെറുപ്രായത്തില്‍ തന്നെ കാലുകള്‍ കൊണ്ട് എഴുതുന്നത് സെബി ശീലമാക്കിയിരുന്നു. 

സെബിയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ സ്കൂൾ അധികൃതർ ചെറിയ ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂളിലെ ഒരേ ക്ലാസ് മുറിയാണ് സെബിന് നല്കിയത് . ഇതനുസരിച്ച് മറ്റ് കുട്ടികള്‍ ക്ലാസ് മുറി മാറി മാറി വന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു തുണ്ടിയില്‍, അധ്യാപകര്‍, സഹപാഠികള്‍ എന്നിവരുടെ നല്ലമനസാണ് സെബിയെന്ന കൊച്ചുമിടുക്കന്റെ വിജയത്തിന് പിന്നില്‍. ഒപ്പം വീട്ടുകാരുടെ അകമഴിഞ്ഞ പരിചരണവും. ജിനു , അന്നു എന്നിവര്‍ സഹോദരങ്ങളാണ്.

സ്വന്തമായി ഒരു ഐടി കമ്പനിയെന്ന സ്വപ്നവും നെഞ്ചിലേറ്റിയ സെബി എന്‍ജിനിയറിംഗിന് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജില്‍ ചേരാനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ഇരുകരങ്ങളുമില്ലാതെ കൈമുട്ടുകള്‍ കൊണ്ട് സെബിന്‍ അസലായി ഓര്‍ഗണ്‍ വായിക്കും. സെബിയുടെ ഓര്‍ഗണ്‍ വായന നിരവധി വേദികളെ ആവേശത്തിന്റെ മുള്‍മുനയില്‍ എത്തിച്ചിരുന്നു. ഇതാ ആ മോനോഹര സംഗീത വിസ്മയം നിങ്ങൾക്കായി….

error: Content is protected !!