58-ാം ജന്മദിനത്തിൽ സംഘടനാ പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകി കേരള കോൺഗ്രസ് എം; 7500 കേന്ദ്രങ്ങങ്ങളിൽ പ്രവർത്തകർ പതാക ഉയർത്തി.

58-ാം ജന്മദിനത്തിൽ കേരള കോൺഗ്രസ് എം. സംഘടനാ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ അംഗീകരിച്ചു. സംസ്ഥാനതലംവരെയുള്ള പാർട്ടി ഘടകങ്ങളുടെ തിരഞ്ഞെടുപ്പ് സമയക്രമവും ചട്ടങ്ങളും ഉൾപ്പെടുത്തിയ വിജ്ഞാപനത്തിന് പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്.

മെമ്പർഷിപ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബസേലിയോസ് കോളേജ് മുൻ പ്രിൻസിപ്പലും മുൻ എം.എൽ .എ. എൻ .പി. വർഗീസിന്റെ ചെറുമകനുമായ പ്രൊഫ. മാത്യു കോരയ്ക്ക് മെംബർഷിപ്പ് നൽകി ചെയർമാൻ ജോസ് കെ.മാണി നിർവഹിച്ചു. മെംബർഷിപ്പ് വിതരണം നവംബർ 25-ന് പൂർത്തീകരിക്കും.

ഓൺലൈൻ അംഗത്വവിതരണത്തിനും ജന്മദിനത്തിൽ തുടക്കമായി. ഇതിനായി, പ്രത്യേകം തയ്യാറാക്കിയ www.kcmmembership.com എന്ന വെബ്‌സൈറ്റ് പ്രവർത്തനസജ്ജമായി. ഡിസംബർ രണ്ടിന്‌ വാർഡ് തലത്തിൽ ആരംഭിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 26-ലെ സംസ്ഥാന തിരഞ്ഞെടുപ്പോടെ പൂർത്തിയാകും. www.keralacongressm.co.in എന്ന പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും പ്രവർത്തനസജ്ജമായി.

കോട്ടയത്തെ പാർട്ടി ആസ്ഥാനത്തുനടന്ന ചടങ്ങും കേരള കോൺഗ്രസിൽ ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനശൈലിമാറ്റം പ്രതിഫലിപ്പിക്കുന്നതായിരുന്നു. യൂണിഫോം ധരിച്ച യൂത്ത് ഫ്രണ്ട് േവാളന്റിയർമാരാണ് നേതാക്കളെ വേദിയിലേക്ക് ആനയിച്ചത്. വോളന്റിയർമാരുടെ സല്യൂട്ട് സ്വീകരിച്ചശേഷം ചെയർമാൻ ജോസ് കെ.മാണി പതാക ഉയർത്തി. മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴിക്കാടൻ എം.പി., ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോസ് ടോം, മുഹമ്മദ് ഇക്ബാൽ, അഡ്വ.ജോസ് ജോസഫ്, നിർമ്മല ജിമ്മി, സഖറിയാസ് കുതിരവേലി, വിജി എം.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. 7500 കേന്ദ്രങ്ങങ്ങളിൽ പ്രവർത്തകർ പതാക ഉയർത്തി.

error: Content is protected !!