KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൈത്തറിത്തൊഴിലാളിയുടെ കവിതയ്ക്ക് അനുമോദനവുമായി മന്ത്രിയുടെ വിളിയെത്തി

പൊൻകുന്നം∙ ഗാന്ധിജയന്തി ദിനത്തിൽ കൈത്തറിത്തൊഴിലാളി എഴുതി ആലപിച്ച കവിതയ്ക്ക് വകുപ്പു മന്ത്രിയുടെ അനുമോദനം. വാഴൂർ ബ്ലോക്ക് പഞ്ചായത്തിലെ ചെറുവള്ളി ഖാദി കേന്ദ്രത്തിൽ 24 വർഷമായി ജോലി ചെയ്യുന്ന തെക്കേത്തുകവല മുരുത്തുമല വീട്ടിൽ വി.വി.രാധാമണിയെ അനുമോദിച്ചാണു മന്ത്രി പി.രാജീവിന്റെ വിളിയെത്തിയത്. ഖാദിയെക്കുറിച്ച് എഴുതിയ കവിത രാധാമണി തന്നെയാണ് പാടിയത്. രാധാമണിയുടെ കൂടെ ജോലി ചെയ്യുന്നവർ കവിത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.

കാഴ്ചത്തകരാറുള്ള രാധാമണി നിത്യ പരിചയം കൊണ്ടാണ് 55-ാം വയസ്സിലും ജോലി തുടരുന്നത്. 3000 രൂപയാണ് മാസ വരുമാനം. ഭർത്താവ് രാധാകൃഷ്ണൻ നായർക്കു സ്ഥിര വരുമാനമില്ല. ജയകൃഷ്ണൻ, ചൈതന്യ കൃഷ്ണൻ എന്നിവരാണ് മക്കൾ.

error: Content is protected !!