ഹോളിക്രോസ്സ് ആശുപത്രിയിലെ Child -Adolescent Guidance & Counselling വിഭാഗത്തിൽ കുട്ടികൾക്കായുള്ള സൗജന്യ സ്ക്രീനിംഗ് ടെസ്റ്റ് ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി : ലോകമാനസികാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി കുട്ടികളിലെ പഠന – സ്വഭാവ – വൈകാരിക തലങ്ങളിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു പരിഹരിക്കുന്നതിനായി കൂവപ്പള്ളി, ഹോളിക്രോസ്സ് ആശുപത്രിയിലെ Child -Adolescent Guidance & Counselling വിഭാഗത്തിൽ സൗജന്യ സ്ക്രീനിംഗ് ടെസ്റ്റ് ആരംഭിച്ചു.
കൗമാരക്കാരിൽ , മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ മൂലം മാനസിക വിഭ്രാന്തിയും, ആത്മഹത്യയും അപകട മരണങ്ങളും കൂടി വരുന്ന സാഹചര്യത്തിൽ, കുട്ടികൾക്ക് ശരിയായ ദിശാബോധം നൽകേണ്ടത് അത്യാവശ്യമാണെന്ന് ലോക മാനസികാരോഗ്യ വാരാചരണം ഉത്ഘാടനം ചെയ്ത Consultant Psychiatrist Dr. Ruben John അഭിപ്രായപ്പെട്ടു.
ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്റർ Sr. Victrine Kavungal ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാമിലി തെറാപ്പിസ്റ് അനൂബ് തോമസ്, കൗൺസിലർമാരായ അനു ടോം, ജീന സണ്ണി എന്നിവർ പ്രസംഗിച്ചു. സൈക്യാട്രിക് സോഷ്യൽ വർക്കർ വിനീത് എബ്രഹാം കൃതജ്ഞത അർപ്പിച്ചു .
ഒക്ടോബർ 10,11,12,13 തിയതികളിൽ കൂവപ്പള്ളി ഹോളിക്രോസ്സ് ആശുപത്രിയിൽ വച്ച് നടത്തപെടുന്ന ടെസ്റ്റുകൾ പൂർ ണമായും സൗജന്യമായിരിക്കും .
സമയം : 9.30 Am – 12.30 Pm
4.00 Pm – 6.00 Pm
മുൻകൂർ ബുക്കിംഗിന് വിളിക്കേണ്ട നമ്പർ 📞94950 36825
8848305658