കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ സംസ്കാര ശുശ്രൂഷയിൽ കാർമികത്വം വഹിച്ച ഫാ. വർഗീസ് കൊച്ചുപുരയ്ക്കലുമായി ഒരു സംഭാഷണം
September 10, 2020
കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ സംസ്കാര ശുശ്രൂഷയിൽ കാർമികത്വം വഹിച്ച ഫാ. വർഗീസ് കൊച്ചുപുരയ്ക്കലുമായി ഒരു സംഭാഷണം
കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ഇളങ്ങുളം പള്ളി സെമിത്തേരിയിൽ ദഹിപ്പിച്ചു. സംസ്കാര ശുശ്രൂഷയിൽ കാർമികത്വം വഹിച്ച എസ്എംവൈഎം കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കലുമായി നടത്തിയ സംഭാഷണം ഇവിടെ കാണുക : .
കോവിഡ് ബാധിച്ച് മരിച്ച പൊൻകുന്നം കൂരാലി രണ്ടാംമൈൽ താമരശേരിൽ സെബാസ്റ്റ്യന്‍റെ ഭാര്യ അന്നമ്മയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഇളങ്ങുളം സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ ദഹിപ്പിച്ചു. എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ ചടങ്ങിൽ കാർമികത്വം വഹിച്ചു.
കോവിഡ് അത്യഹിതങ്ങൾ കൈകാര്യം ചെയ്യുവാനായി പ്രത്യക പരിശീലനം ലഭിച്ച അറുപത് പേരടങ്ങുന്ന ഒരു സന്നദ്ധസംഘം കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സംസ്കാര ചടങ്ങിൽ സന്നദ്ധ പ്രവർത്തകരായ ജുബിൻ, അലൻ, ആൽബിൻ, സിജോ, തോമസ്, ജിൻസ്മോൻ എന്നിവർ രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിനോടൊപ്പം പങ്കാളികളായി. തുടർന്ന് ചിതാഭസ്മം ആചാരങ്ങളോടെ കല്ലറയിൽ അടക്കം ചെയ്തു.
മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള പേടകം ( മൊബൈൽ ക്രിമേറ്റർ ) SMYM പ്രവർത്തകരുടെ ആവശ്യപ്രകാരം, പാലായിൽ നിന്നും സേവാഭാരതി പ്രവർത്തകർ എത്തിച്ചു നൽകുകയായിരുന്നു. ഒപ്പം അത് പ്രവർത്തിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച ഒരു ഓപ്പറേറ്ററെയും വിട്ടു നൽകിയിരുന്നു. ഇരുമ്പ് പേടകത്തിൽ മൃതദേഹം അടക്കം ചെയ്തു ഗ്യാസ് ഉപയോഗിച്ച് ദഹിപ്പിക്കുകയാണ് ചെയ്യുന്നത്.
സംസ്കാരത്തിന്റെ വിശദവിവരങ്ങൾ ഫാദർ വർഗീസ് കൊച്ചുപുരയ്ക്കൽ ഇവിടെ വിശദീകരിക്കുന്നു