കനത്തമഴയിൽ എ​യ്ഞ്ച​ൽവാ​ലി​യി​ൽ മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, ഉ​രു​ൾ​പൊ​ട്ട​ൽ, കനത്ത നാശനഷ്ടം..

എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ൽവാ​ലി​യി​ൽ കനത്തമഴയിൽ മലവെള്ളപ്പാച്ചിലും , മണ്ണിടിച്ചിലും. ഉ​രു​ൾ​പൊ​ട്ട​ലും . എ​യ്ഞ്ച​ൽവാ​ലിയിലും എ​ഴു​കു​മ​ണ്ണ് പ്രദേശത്തുമായി എട്ട് സ്ഥലങ്ങളിൽ ഉരുൾപൊട്ടിയതായി നാട്ടുകാർ പറയുന്നു. പത്തുമണിക്കൂർ പെയ്‌യേണ്ട മഴ, ഒരു മണിക്കൂറിനുള്ളൽ പെയ്തു തീർന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ചെറിയ മേഘവിസ്പോടനങ്ങൾ ആണ് സംഭവിച്ചതെന്നാണ് പലരുടെയും അഭിപ്രായം. വലിയ ഇടി മുഴക്കങ്ങളും എന്തൊ ഒരു മണവും ആ സമയത്ത് അനുഭവെപ്പട്ടതായി സ്ഥലവാസികൾ പറഞ്ഞു.

ശബരിമല വനമേഖലയിൽ ഉരുൾപൊട്ടി പമ്പാവാലി ഏയ്ഞ്ചൽവാലി പ്രദേശങ്ങളിൽ വ്യാപകനാശം. ആളപായം സംഭവിച്ചില്ലെന്നതാണ് നാടിന് ഏക ആശ്വാസം. നാല് വീടുകൾ പൂർണമായും 20-ൽ വീടുകൾക്ക് ഭാഗികമായും നാശം സംഭവിച്ചു. ആറുകടകളിലും വെള്ളംകയറി. നിരവധി കുടുംബങ്ങളുടെ ഗൃഹോപകരണങ്ങളും വളർത്തുമൃഗങ്ങളും വെള്ളത്തിൽ ഒഴുകിപ്പോയി. എയ്ഞ്ചൽവാലി പള്ളിപ്പടി റോബിന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷ വെള്ളപ്പാച്ചിൽ സമീപ തോട്ടിലെത്തി, പൂർണമായി നശിച്ച നിലയിലാണ്. രണ്ടിടത്ത് വീട്ടുമുറ്റത്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും ഒഴുകിപ്പോയി. എയ്ഞ്ചൽ വാലി സെന്റ് മേരീസ് സ്കൂളിന്റെ ബസ് റോഡരുകിൽനിന്ന്‌ ഒഴുക്കിൽപ്പെട്ട് സമീപഭാഗത്ത് മതിലിൽ ഇടിച്ചുനിൽക്കുകയായിരുന്നു. പ്രദേശത്തെ കൃഷികളും വ്യാപകമായി നശിച്ചു. 

മലവെള്ളം എത്തിയത് പല പ്രദേശങ്ങളിലൂടെ

വനമേഖലയുടെ പല ഭാഗങ്ങളിൽനിന്ന്‌ ഒഴുകിയെത്തിയ മലവെള്ളം തോടുകളിലൂടെയും പറമ്പുകളിലൂടെയും റോഡുനിറഞ്ഞുമാണ് മലയുടെ താഴ്‌വാര പ്രദേശങ്ങളിലെത്തിയത്. ശബരിമല വനമേഖലയിലെ കല്ലിടാംകുന്ന്, ഇഞ്ചപ്പാറക്കോട്ട, ഉടുമ്പാറമല പ്രദേശങ്ങളുടെ താഴ്‌വരയാണ് പമ്പാവാലി എയ്ഞ്ചൽവാലി പ്രദേശങ്ങൾ. ചെറുതും വലുതുമായി അഞ്ചിടത്ത് ഉരുൾപൊട്ടിയതായാണ് നിഗമനം. പ്രദേശങ്ങളുടെ പലഭാഗത്തായുള്ള എയ്ഞ്ചൽവാലി-കേരളപ്പാറ തോട്, പള്ളിപ്പടി തോട്, എഴുകുംമൺ തോട്, പുതിയത്ത്പടി തോട്, വളയത്ത് തോട് തുടങ്ങിയ ജലസ്രോതസ്സുകളിലൂടെ മലവെള്ളം ഒഴുകിയെത്തിയാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്. 

നഷ്ടമേറെ 

എരുമേലി പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകളാണ് ഉരുൾപൊട്ടലിന്റെ കെടുതിയിൽ. 

നാട്ടുകാരുടെ ഓർമയിൽ ആദ്യമാണിത്. അരീപ്പുറത്ത് ഷിബു, കരിയിലംകാട്ടിൽ ടോമി, പൊങ്ങന്താനം എബ്രഹാം തുടങ്ങിയവരുടെ അഞ്ചിൽപരം വീടുകളിലാണ്‌ കൂടുതൽ നാശം സംഭവിച്ചതെന്നാണ് പ്രാഥമിക കണക്കുകൾ. 

വെള്ളത്തിൽ മുങ്ങിയ 20-ഓളം വീടുകൾ. ഗൃഹോപകരണങ്ങളും വളർത്തുമൃഗങ്ങളും വെള്ളത്തിൽ ഒഴുകിപ്പോയതും കൃഷിനാശവും ഉൾപ്പെടെ നഷ്ടങ്ങളേറെ.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിക്കൂർ എരുമേലിയിൽ കനത്ത മഴയായിരുന്നു. വലിയതോട് കരകവിഞ്ഞ് ധർമശാസ്താക്ഷേത്രത്തിൽ വെള്ളം കയറി. കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിലും വെള്ളം കയറി ഗതാഗതം നിലച്ചു. രാത്രി വൈകി വെള്ളം താഴ്‌ന്നെങ്കിലും മഴ തുടരുന്നതിനാൽ വീണ്ടും വെള്ളമുയരാൻ സാധ്യതയുണ്ട്. ഇതിന് സമാനമായ സാഹചര്യമാണ് മൂക്കംപെട്ടി, അരയാഞ്ഞിലിമൺ പ്രദേശങ്ങളിലും. കോസ്‌വേകളിൽനിന്ന്‌ വെള്ളം ഇറങ്ങിയെങ്കിലും മഴതുടർന്നാൽ വീണ്ടും ഗതാഗത മാർഗം അടയും.

error: Content is protected !!