ഇടിമിന്നൽ ഉണ്ടാകുമ്പോൾ മൊബൈൽ ഉപയോഗിക്കാമോ? വസ്തുത എന്തെന്ന് അറിയാം
ഇടിമിന്നൽ ഉണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പൊട്ടിത്തെറിക്കുമെന്നും മറ്റുമാണ് പൊതുധാരണ. എന്നാൽ ഇടിവെട്ടുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കാമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. ഇടിമിന്നലുമായി ബന്ധപ്പെട്ട മിഥ്യധാരണകൾ പങ്കുവയ്ക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി.
മിഥ്യധാരണകൾ
1-ഇടിമിന്നൽ ഉണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
2-ഒരു സ്ഥലത്ത് ഒരിക്കൽ മാത്രമേ ഇടിമിന്നൽ വീഴൂ.
3-മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകും.
4-ഇടിമിന്നൽ സമയത്ത് വീടിനു പുറത്താണെങ്കിൽ മരച്ചുവട്ടിൽ അഭയം തേടണം
വസ്തുത
1-മൊബൈൽ ഫോൺ ഉപയോഗിക്കാം. എന്നാൽ ഇടിമിന്നൽ ഉള്ളപ്പോൾ ചാർജ് ചെയ്തുകൊണ്ട് മൊബൈൽ ഉപയോഗക്കരുത്. ലാന്റ് ഫോണും മറ്റ് വൈദ്യുത 2-ഉപകരണങ്ങളും ഉപയോഗിക്കരുത്.
3-ഇടിമിന്നൽ ഒരേ സ്ഥലത്തുതന്നെ ആവർത്തിച്ച് ഉണ്ടാവാറുണ്ട്.
4-മനുഷ്യശരീരത്തിന് വൈദ്യുതി സൂക്ഷിച്ചുവയ്ക്കാനുള്ള കഴിവില്ല. അതിനാൽ മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകില്ല.
5-ഇടിമിന്നൽ സമയത്ത് യാതൊരു കാരണവശാലും മരച്ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽനിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.