നിയമസഭയിൽ സബ്മിഷനിലൂടെ എംഎംഎൽ പൂഞ്ഞാർ പ്രളയദുരിതബാധിതർക്ക് നഷ്ടപരിഹാരം ഉറപ്പാക്കി

പൂഞ്ഞാർ പ്രളയ നഷ്ടം; പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു; സർക്കാർ സഹായം ഉറപ്പു നൽകി.

പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിൽ കൂട്ടിക്കൽ ഉൾപ്പെടെ സംഭവിച്ച പ്രളയദുരന്തത്തിലേക്ക് നിയമസഭയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് നിയമസഭ സമ്മേളിച്ചപ്പോൾ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സബ്മിഷൻ അവതരിപ്പിക്കുകയുണ്ടായി.

ദുരന്തത്തിൽ വീടും സ്ഥലവും ജീവനോപാധികളും നഷ്ടമായവർക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തിരമായി നൽകുമെന്നും, വിവിധ രേഖകളും പ്രമാണങ്ങളും നഷ്ടപ്പെട്ടവർക്ക് പകരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി ശ്രീ. കെ. രാജൻ സബ്മിഷന് മറുപടിയായി നിയമസഭയിൽ ഉറപ്പുനൽകി.

error: Content is protected !!