കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ കള്ളൻ കയറുന്നത് അമേരിക്കയിൽ ഇരുന്ന് ലൈവ് ആയി കണ്ട്, പോലീസിൽ വിവരം നൽകി.

കാഞ്ഞിരപ്പള്ളി : നടുവക്കാട് അനിൽ തോമസും കുടുബവും, കാഞ്ഞിരപ്പള്ളി കപ്പാട് മൂന്നാംമൈൽ ഭാഗത്തുള്ള വീട് അടച്ചിട്ട്, കുടുബസമേതം അമേരിക്കയിലാണ് താമസം. എങ്കിലും, വീട്ടിൽ ഫിറ്റു ചെയ്തിരിക്കുന്ന ക്യാമറയിലൂടെ ലൈവായി വീടും പരിസരവും പതിവായി വീക്ഷിക്കാറുണ്ട്. അങ്ങനെ നോക്കികൊണ്ടിരിക്കവെയാണ്, വ്യാഴാഴ്ച പുലർച്ചെ കപ്പാട് മൂന്നാം മൈൽ ഭാഗത്തുള്ള അനിലിന്റെ സ്വന്തം വീട്ടിൽ ഒരു കള്ളൻ കയറുന്നത് കണ്ടത്..

വ്യാഴാഴ്ച പുലർച്ചെ അമേരിക്കയിലുള്ള അനിൽ തോമസ് തന്റെ വീടിന്റെ കാർ പോർച്ചിൽ വച്ചിരുന്ന ബൈക്ക് മോഷ്ടിക്കുവാൻ ശ്രമിക്കുന്നത് ക്യാമറയിൽ കണ്ടത് . ഉടനെത്തന്നെ കാഞ്ഞിരപ്പള്ളി പോലീസ് സിഐയെ ഫോണിൽ ബന്ധപ്പെട്ട് വിവരമറിയിക്കുകയായിരുന്നു. എന്നാൽ പോലീസ് എത്തുന്നതിനുമുമ്പ് കള്ളൻ കടന്നുകളഞ്ഞു.

അനിലിന്റെ വീടിന്റെ സമീപത്തുള്ള നടുവക്കാട് മാത്തുക്കുട്ടിയിലെ വീടിന്റെ മുൻ വശത്തെ കതക്ക് കുത്തിപ്പൊളിച്ച് തുറന്ന നിലയിൽ കണ്ടെത്തി. മാത്തുക്കുട്ടിയുടെ ഭാര്യ സോണിയയുടെ സഹോദരൻ വ്യാഴാഴ്ച വൈകിട്ട് എത്തിയപ്പോഴാണ് കുത്തി പൊള്ളിച്ചതായും വീട്ടിൽ മോഷണം നടന്നതായും കണ്ടെത്തിയത്.

വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന വലിയ നിലവിളക്ക് മോഷ്ടിച്ചതായി കണ്ടെത്തി. .കൂടാതെ വീടിനുള്ളിൽ നിന്നും കിണ്ടിയും മൊന്തയും പുറത്തെടുത്തെങ്കിലും, ഭാരക്കൂടുതൽ മൂലം ചാക്കിൽ കെട്ടി റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി . കൂടാതെ വീടിനടുത്ത് അലമാരകൾ തുറന്ന് എല്ലാ സാധനങ്ങളും വാരിവലിച്ച് ഇട്ടിരിക്കുകയാണ് . .വീടുകളിൽ ആരും താമസം ഇല്ലാതിരുന്നതിനാൽ വിലപ്പെട്ട സാധനങ്ങൾ ഉപകരണങ്ങളൊ കവർച്ചക്കാർക്ക് കൊണ്ടു പോകാൻ സാധിച്ചില്ല..

കാഞ്ഞിരപ്പള്ളി പോലിസിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു. കോട്ടയത്തുനിന്നും ഫിംഗർ പ്രിൻറ് വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

error: Content is protected !!