ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയുടെ പേരുമാറ്റി; ഇനി ‘മെറ്റ’; ഫെയ്സ്ബുക്കിന്റെ പേര് മാറില്ല..

Seen on the screen of a device in Sausalito, Calif., Facebook CEO Mark Zuckerberg announces their new name, Meta, during a virtual event on Thursday, Oct. 28, 2021. Zuckerberg talked up his latest passion — creating a virtual reality “metaverse” for business, entertainment and meaningful social interactions. (AP Photo/Eric Risberg)

മാതൃകമ്പനിയുടെ പേരിൽ മാറ്റം വരുത്തി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് അറിയിച്ചു. ഫെയ്സ്ബുക്ക് കണക്ട് ഓഗ്മെന്റഡ് ആൻഡ് വിർച്ച്വൽ റിയാലിറ്റി കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നീ ആപ്പുകളുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു.

കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് പേര് മാറ്റം. സാമൂഹികമാധ്യമങ്ങൾക്കപ്പുറം വിശാലമായ മെറ്റാവേഴ്സ് മേഖലയിലേക്ക് കമ്പനി വ്യാപിപ്പിക്കുന്നതിന്റെ സൂചകമായാണ് മെറ്റ എന്നു പേരുമാറ്റിയതെന്ന് സക്കർബർഗ് പറഞ്ഞു.

error: Content is protected !!