ഇൻഫാം ഇൻഫർമേഷൻ ആൻഡ് ഡിസിമിനേഷൻ സെൽ ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: ഇൻഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയുടെ മാധ്യമവിഭാഗമായ ഇൻഫർമേഷൻ ആൻഡ് ഡിസിമിനേഷൻ സെൽ ഉദ്ഘാടനം ചെയ്തു. ഇന്‍ഫാം അംഗങ്ങളുടെ ക്ഷേമവും കാർഷിക വികസനവും ലക്ഷ്യംവച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ നൂതനവും സാങ്കേതികവും ശാസ്ത്രീയവുമായ അറിവുകൾ നൽകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇൻഫാം ഇൻഫർമേഷൻ ആൻഡ് ഡിസിമിനേഷൻ രൂപീകരിച്ചിരിക്കുന്നതെന്നും ഇത് കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങായി മാറുമെന്നും ഉദ്ഘാടനം നിര്‍വഹിച്ച ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.
ഇന്‍ഫാം കാഞ്ഞിരപ്പള്ളികാര്‍ഷിക ജില്ല പ്രസിഡന്റ് എബ്രഹാം മാത്യു പന്തിരുവേലിൽ പ്രസംഗിച്ചു. ഇൻഫാം ജോയിന്റ് ഡയറക്ടര്‍ ഫാ. ജിൻസ് കിഴക്കേൽ , ഇന്‍ഫാം ഇന്‍ഫര്‍മേഷന്‍ സെൽ ഡയറക്ടര്‍ ഫാ. റോബിൻ പട്രകാലായിൽ , ഇൻഫാം പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.