ആ​ധാ​ര​മെ​ഴു​ത്തു​കാ​ർ​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ

പൊ​ൻ​കു​ന്നം: ഓ​പ്പ​റേ​ഷ​ൻ സ​ത്യ ഉ​ജാ​ല എ​ന്ന പേ​രി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന പ്ര​ഹ​സ​ന​മാ​ണെ​ന്ന് ആ​ധാ​ര​മെ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ നേ​തൃ​യോ​ഗം ആ​രോ​പി​ച്ചു. ഇ​തി​ൽ ആ​ധാ​ര​മെ​ഴു​ത്തു​കാ​രെ ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. 
ര​ജി​സ്‌​ട്രേ​ഷ​ൻ വ​കു​പ്പി​ലെ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ സം​ഘ​ട​ന​യു​ടെ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് മു​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ല്യു​വേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. എ​നി​വെ​യ​ർ ര​ജി​സ്​ട്രേ​ഷ​ൻ കൊ​ണ്ടു​വ​ന്ന​തോ​ടെ അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഇ​ല്ലാ​താ​യി. എ​ന്നാ​ൽ, സ​ർ​ക്കാ​ർ മാ​റി​യ​തോ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഴ​യ പ​ല ന​ട​പ​ടി​ക​ളും പു​നഃ​സ്ഥാ​പി​ച്ചു. 

error: Content is protected !!