ജി​ല്ലാ ടേ​ബി​ൾ ടെ​ന്നീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ടേ​ബി​ൾ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ടി​ടി​എ​ഫ്ഐ)​യു​ടെ​യും ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (ടി​ടി​എ​കെ)​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന സം​സ്ഥാ​ന ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ ത​ല​ത്തി​ലു​ള്ള ചാ​മ്പ്യ​ൻ​ഷി​പ്പ് 14 നു ​രാ​വി​ലെ ഒ​ന്പ​തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.
കേ​ഡ​റ്റ് സിം​ഗി​ൾ​സ് മു​ത​ൽ വെ​റ്റ​റ​ൻ സിം​ഗി​ൾ​സ് വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. കോ​വി​ഡ്-19 മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ശാ​രീ​രി​ക അ​ക​ലം അ​ട​ക്ക​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ ഡ​ബി​ൾ​സ് ടീം ​ഇ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല. പ​ത്തു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള മി​നി കേ​ഡ​റ്റ് മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​പ്പി സ​ഹി​തം 14 നു ​രാ​വി​ലെ ഒ​ന്പ​തി​ന് മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9349204577. 

error: Content is protected !!