പുനരധിവാസം വൈകുന്നു; കൊക്കയാർ മാക്കോച്ചി നിവാസികൾ ജനകീയ സമരത്തിന്

കൊക്കയാർ: പ്രളയദുരന്തത്തിന്റെ ഇരകളായ മാക്കോച്ചിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുക, പ്രളയത്തിൽ തകർന്ന വീടുകൾ, പൂവഞ്ചി തൂക്കുപാലം ഉൾപ്പെടെ തകർന്ന പാലങ്ങൾ എന്നിവ പുനർനിർമിക്കുക, ശുദ്ധജലവിതരണ പദ്ധതി പുനഃസ്ഥാപിക്കുക, പുല്ലകയാറിന് ആഴം കൂട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയസമരം ആരംഭിക്കുന്നു.

പ്രളയം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും അധികാരികളുടെ അനാസ്ഥയിലും അവഗണനയിലും പ്രതിഷേധിച്ച് മാക്കോച്ചിയിലെ ദുരന്തസ്ഥലത്തേക്ക് ജനകീയസമിതിയുടെ നേതൃത്വത്തിൽ ജനകീയ പലായനവും കുടിൽ കെട്ടി സമരവും വ്യാഴാഴ്ച 10-ന് കൊക്കയാർ വില്ലേജ് ഓഫീസ് പടിക്കൽനിന്നും ആരംഭിക്കും. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനംചെയ്യും.

ദുരന്തമുണ്ടായ മാക്കോച്ചി മേഖലയിലെ 30 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിയുകയാണ്. ഇവരുടെ പ്രശ്നപരിഹാരത്തിന് ഇടപെടലും ഉണ്ടാകുന്നില്ല. പ്രദേശം വാസയോഗ്യമല്ലെന്ന അനൗദ്യോഗിക റിപ്പോർട്ട് മാത്രമാണുള്ളത്. മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടായ സ്ഥലത്തോട് ചേർന്നും ഭൂമിക്ക് വിള്ളലുണ്ടായിട്ടുണ്ട്.

error: Content is protected !!