പാറത്തോട് ഗ്രാമപഞ്ചായത്ത് കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയ്ക്ക് വേണ്ടി കിടക്കകൾ നൽകി
കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രാമപഞ്ചായത്ത് കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയ്ക്ക് വേണ്ടി കിടക്കകൾ നൽകി. കിടക്കകളുടെ വിതരണോദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മാണി നിർവ്വഹിച്ചു.
പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മടത്തിനകം ആശുപത്രി സൂപ്രണ്ട് ഡോ: എം ശാന്തിയ്ക്ക് കിടക്കകൾ കൈമാറി, വാർഡ് മെമ്പർ ആന്റണി മാർട്ടിൻ, ആശുപത്രി ആർ .എം.ഒ ഡോ:രേഖാ ശാലിനി, പാറത്തോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങൾ ,ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.