കരുതലായി കാഞ്ഞിരപ്പള്ളി ബി. ആർ. സി. ; ചലനപരിമിതിയുള്ള കുട്ടികൾക്ക് പരിശീലന ഉപകരണങ്ങൾ ചെയ്തു.
കാഞ്ഞിരപ്പള്ളി : സമഗ്രശിക്ഷാ കേരളം, കാഞ്ഞിരപ്പള്ളി ബി ആർ സി യുടെ പരിധിയിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്ന ഭിന്നശേഷി കുട്ടികൾക്ക് പൊൻകുന്നം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് കാഞ്ഞിരപ്പള്ളി ബി ആർ സി സംഘടിപ്പിച്ച ‘കരുതലേകാം ‘എന്ന പരിപാടിയിൽ 1 ലക്ഷം രൂപയുടെ പഠനോപകരണങ്ങളും, സ്പീച്ച്തെറാപ്പി, ഫിസിയോതെറാപ്പി, ചലനപരിമിതിയുള്ള കുട്ടികൾക്കായുള്ള പരിശീലന ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
വീടുകളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭിന്നശേഷി സൗഹൃദ ശൗചാലയവും കുട്ടികൾക്ക് വീടിനകത്തുകൂടി സഞ്ചരിക്കുന്നതിനുള്ള പാരലൽബാർ എന്നിവയുടെ നിർമാണ ഉദ്ഘാടനവും ഇതോടൊപ്പം നടത്തുകയുണ്ടായി.
പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു വിദേശമലയാളിസ്പോൺസർ ചെയ്ത 80,000 രൂപയും ബി ആർ സി സമാഹരിച്ച 20,000 രൂപയും ചേർത്താണ് ഈ സംരംഭം പൂർത്തീകരിച്ചത്.
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസർ തങ്കമണി ജെയുടെ അധ്യക്ഷയായി. ചിറക്കടവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബി. ആർ സി യിലെ ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീ സനൽകുമാർ കെ. കെ
. എസ്. എസ്. കെ ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീ മാണി ജോസഫ് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ ഷൈലജ പി.എച്ച്, എസ്. എസ് കെ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ ബിനു എബ്രഹാം, ചിറക്കടവ് വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആന്റണി മാർട്ടിൻ, എച്ച്. എം ഫോറം സെക്രട്ടറി മാരായ ശ്ജോസഫ് മാണി, സുനിൽ ജോർജ്, ജി. വി എച്ച്. എസ് എസ് പൊൻകുന്നം ഹായർസെക്കന്ററി വിഭാഗം പ്രിൻസിപ്പാൾ സക്കറിയാസ് മാത്യു,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം പ്രിൻസിപ്പാൾ മനോജ്, രക്ഷകർത്തൃ പ്രതിനിധി ആഷ്‌ന അജ്മൽ എന്നിവർ സംസാരിച്ചു.. കൂടാതെ സാമൂഹ്യപ്രവർത്തകർ, വിദ്യാഭ്യാസരംഗത്തെ സമുന്നതർ, രക്ഷകർത്താക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. ബി ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്റർ സിജിൻ എ. പി കൃതജ്ഞത പറഞ്ഞു.