മരക്കാർ’സിനിമയുടെ വ്യാജപതിപ്പ് ടെലിഗ്രാമിൽ പ്രചരിപ്പിച്ച എരുമേലി സ്വദേശി അറസ്റ്റിൽ; ഫോർവേഡ് ചെയ്ത കൂടുതൽ പേർ കുടുങ്ങും..
‘
കാഞ്ഞിരപ്പള്ളി : മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ വ്യാജപതിപ്പ് ടെലിഗ്രാമിൽ പ്രചരിപ്പിച്ച എരുമേലി സ്വദേശി നസീഫ് പിടിയിൽ. ഇയാൾ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ മൊബൈൽ കട നടത്തുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിലെ കടയിൽ നിന്നും സിനിമയുടെ വ്യാജപതിപ്പ് ടെലിഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു എന്നാണ് പോലീസ് കേസ് . കോട്ടയം എസ്പി ഡി. ശിൽപ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ ഞായറാഴ്ച രാവിലെ എരുമേലിയിലെ വീട്ടിൽനിന്നും പിടി കൂടിയത്.
എന്നാൽ ടെലിഗ്രാമിൽ നേരത്തെ വന്ന മരക്കാർ സിനിമ ഡൌൺലോഡ് ചെയ്ത് തന്റെ അടുത്ത സുഹൃത്തുക്കൾ മാത്രമുള്ള ഒരു സ്വകാര്യ ടെലിഗ്രാം ഗ്രൂപ്പിലേക്ക് അയക്കുകയും, തുടർന്ന് മണിക്കൂറുകൾക്കകം ഡിലീറ്റ് ചെയ്യുകയും മാത്രമാണ് താൻ ചെയ്തതെന്ന്
നസീഫ് പോലീസിനോട് പറഞ്ഞു. മോഹൻലാൽ ആരാധകനായ സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാൻ ഫാൻഫൈറ്റിനു വേണ്ടി തമാശയ്ക്ക് ചെയ്തതാണെന്നും നസീഫ് പറയുന്നു.
സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ഇയാൾ ചിത്രത്തിന്റെ വ്യാജപ്രിന്റ് അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചത്. നല്ല പ്രിന്റ് ആണെന്നും ഒാഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും പറഞ്ഞ് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബർ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആ ലിങ്ക് ആരോ അയച്ചുകൊടുക്കുകയും, തുടർന്ന് അദ്ദേഹത്തിന്റെ പരാതിയിൽ സൈബർ പോലീസ് കേസ് അന്വേഷിക്കുകയുമായിരുന്നു.
എന്നാൽ ടെലിഗ്രാമിൽ നേരത്തെ വന്ന സിനിമ ഡൌൺലോഡ് ചെയ്ത് മറ്റ് ഗ്രൂപ്പുകളിലേക്ക് അയക്കുക മാത്രമാണ് താൻ ചെയ്തതെന്ന്
നസീഫ് പോലീസിനോട് പറഞ്ഞു. മോഹൻലാൽ ആരാധകനായ സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാൻ ഫാൻഫൈറ്റിന്റെ പേരിൽ ചെയ്തതാണെന്ന് നസീഫ് പറയുന്നു.
നസീഫ് തന്റെ പ്ലസ് ടു സുഹൃത്തുക്കളുടെ ടെലിഗ്രാം ഗ്രൂപ്പായ “സിനിമ കമ്പനി” എന്ന ഗ്രൂപ്പിലേക്ക് തനിക്ക് ടെലിഗ്രാമിലൂടെ കിട്ടിയ മരക്കാരിന്റെ കോപ്പി അപ്‌ലോഡ് ചെയ്യുകയായിരുന്നു. മോഹൻലാൽ ആരാധകനായ സുഹൃത്ത് അതിന്റെ സ്ക്രീൻ ഷോട്ട് എടുത്തു മറ്റ് ചില സുഹൃത്തുക്കൾക്ക് അയക്കുകയും, തുടർന്ന് അത് കറങ്ങിത്തിരിഞ്ഞ് സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കൈയിൽ എത്തുകയുമായിരുന്നു. ആന്റണി പെരുമ്പാവൂർ സൈബർ സെല്ലിൽ പരാതി കൊടുക്കുകയും, തുടർന്ന് പോലീസ് നസീഫിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മരക്കാറിന്‍റെ വ്യാജ പ്രിന്‍റ് പ്രചരിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടിക്കാണ് പൊലീസ് നീക്കം. കൂടുതൽ പേർ സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലാണ്. തെളിവുകൾ ശേഖരിച്ച ശേഷം ഇവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണ് മരക്കാര്‍. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മരക്കാര്‍ ലോകമാകെ 4100 സ്ക്രീനുകളില്‍ വ്യാഴാഴ്ചയാണ് റിലീസ് ചെയ്യപ്പെട്ടത്. പുലര്‍ച്ചെ നടന്ന ഫാന്‍സ് ഷോകള്‍ക്കു പിന്നാലെതന്നെ ചിത്രത്തിന്‍റെ മൊബൈലില്‍ പകര്‍ത്തിയ ക്ലിപ്പിംഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് മുഴുവന്‍ ചിത്രവും അടങ്ങുന്ന ലിങ്കുകള്‍ ടെലിഗ്രാമിലൂടെ പ്രചരിച്ചത്. യൂട്യുബിലും ചിത്രത്തിന്റെ വിവിധ സീനുകൾ ലഭ്യമാണ് . ചിത്രത്തിനെതിരെ സംഘടിത ആക്രമണം നടക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു.