വീണ്ടും പെരുമഴ, പുല്ലകയാറിൽ ജലനിരപ്പ് ഉയരുന്നു; കൂട്ടിക്കൽ വനമേഖലയിൽ ഉരുൾപൊട്ടലെന്ന് സംശയം.

കൂട്ടിക്കൽ : ഉരുൾപൊട്ടലിൽ ദുരന്തത്തിൽ നിന്നും കരകയറുവാൻ ശ്രമിക്കുന്ന മലയോരമേഖലയെ ദുരിതത്തിലാക്കി വീണ്ടും പെരുമഴ .. കൂട്ടിക്കൽ മേഖലയിൽ കനത്ത മഴ മണിക്കൂറുകളായി തുടരുന്നു….., വനമേഖലയിൽ ഉരുൾപൊട്ടലെന്ന് സംശയം. പുല്ലകയാറിൽ ജലനിരപ്പ് ഉയരുന്നു, ഏന്തയാർ, കൂട്ടിക്കൽ, ഇളംകാട് പ്രദേശങ്ങളിൽ ഭാഗത്തു പലയിടങ്ങളിലും വെള്ളം കയറി.. മൂപ്പൻ മല , വെമ്പാല പ്രദേശങ്ങളിലും, വടക്കേമലയിലും മലവെള്ളപ്പാച്ചിൽ.. ഇളംകാട് ടോപ്പിൽ ഉരുൾപൊട്ടിയെന്നു സംശയം, സ്ഥിരീകരണമായില്ല…പുല്ലകയാറ്റിലെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, ഏന്തയാർ മുക്കുളം മുസ്ലിം പള്ളിക്ക് സമീപം മൂന്നു വീട്ടുകാർ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിൽ ; അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർ ത്തനം നടത്തുന്നു..

ഏന്തയാർ : ഞായറാഴ്ച സന്ധ്യക്ക് ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ഇളങ്കാട് മൂപ്പൻ മല വെമ്പാല വനമേഖലയിൽ ഉരുൾ പൊട്ടിയതായി സൂചന. രാത്രി 7 മണിയോടെ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ പ്രളയ കാലത്ത് ഉണ്ടായതുപോലെ ശക്തമായ വെള്ളപ്പാച്ചിലിൽ പുല്ല കയാറും , വടക്കേമല മേപ്പുഴ തോടും കരകവിഞ്ഞ് ഒഴുകി. എന്തയാർ, ഇളംങ്കാട്, കൂട്ടിക്കൽ പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം ക കയറി.മുക്കുളം മുസ്ലിം പള്ളിക്ക് സമീപം മൂന്നു വീട്ടുകാർ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.മുക്കുളം താഴത്തങ്ങാടി ഭാഗത്ത് താൽക്കാലികമായി നിർമ്മിച്ച പാലം വെള്ളപാച്ചിലിൽ ഒലിച്ചു പോയി.

error: Content is protected !!