എരുമേലി പോലീസ് വീണ്ടും മികവ് തെളിയിച്ചു; പിഞ്ചുകുഞ്ഞിന്റെ കാണാതെപോയ സ്വർണ പാദസ്വരം CCTV ക്യാമറയിലൂടെ കണ്ടെത്തി

എരുമേലി : ഒന്നര വയസുള്ള കൊച്ചുകുഞ്ഞുമായി എരുമേലി ക്ഷേത്രത്തിൽ ദർശനത്തിനു എത്തിയ മാതാപിതാക്കൾ, കുഞ്ഞിന്റെ കാലിലെ അര പവൻ തൂക്കമുള്ള പാദസ്വരം വഴിയിലെവിടെയോ നഷ്ടപെട്ടതറിഞ്ഞു പരിഭ്രാന്തരായി. അവർ സഞ്ചരിച്ച വഴികളിൽ എല്ലാം പരിശോധിച്ചുവെങ്കിലും കിട്ടിയില്ല.

എരുമേലി പോലീസിന്റെ മികവിലും, ഹൈടെക് സെല്ലിലെ ക്യാമറകളുടെ കൃത്യതയിലും വിശ്വാസമുണ്ടായിരുന്ന അവർ, നേരെ പോലീസ് സ്റ്റേഷനിൽ എത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജിന്റെ അടുത്ത് പരാതി ബോധിപ്പിച്ചു. ഉടൻതന്നെ ഹൈടെക് സെല്ലിലെ ക്യാമെറകൾ പരിശോധിച്ചു. കുഞ്ഞുമായി അവർ യാത്ര ചെയ്ത ബൈക്കിന്റെ സമീപത്തു നിന്നും രണ്ടു തമിഴന്മാർ നിലത്തു വീണു കിടന്നിരുന്ന പാദസ്വരം കൈയിൽ എടുക്കുന്നതും, അതുമായി അവർ നടന്നു മറയുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചു.

എന്നാൽ ശബരിമല തീർത്ഥാടന സമയമായതിനാൽ, വലിയ തിരക്ക് അനുഭവപ്പെടുന്ന എരുമേലി പട്ടണത്തിൽ, പാദസ്വരം എടുത്തുകൊണ്ടു കടന്നുപോയവരെ കണ്ടെത്തുന്ന കാര്യം വലിയ പ്രയാസമാണെന്ന് അറിയാമെങ്കിലും, സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജിന്റെ നേതുത്വത്തിലുള്ള പോലീസ് ടീം ഒന്ന് കാര്യമായി പരിശ്രമിക്കുവാൻ തന്നെ തീരുമാനിച്ചു.

ആദ്യമായി എരുമേലിയിൽ എത്തിയ ശുചീകരണ തൊളിലാളികളെ എല്ലാവരും തന്നെ നേരിട്ട് കണ്ടു പരിശോധിച്ചുവെങ്കിലും ക്യാമെറയിൽ പതിഞ്ഞ ആളുകളെ കണ്ടെത്തുവാനായില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ, പൂർവാധികം ശക്തിയോടെ അന്വേഷണം നടത്തിയ പോലീസ്, വലിയമ്പലത്തിന്റെ അടുത്തുള്ള ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന രണ്ടുപേരെയും കണ്ടെത്തി.

അവരോട് കാര്യം ചോദിച്ചപ്പോൾ തന്നെ , അവരുടെ കൈവശം ഉണ്ടായിരുന്ന പാദസ്വരം പോലീസ് സ്റ്റേഷനിൽ എത്തിച്ചു സി ഐയ്ക്ക് കൈമാറി. കൊരട്ടി സ്വദേശി സൂര്യ ഹൈറിങ്‌സ് ഉടമ ഷാജിയുടെ കൊച്ചു മകളുടെ സ്വർണ പാദസ്വരം ആയിരുന്നു നഷ്ടപെട്ടത്. കുട്ടിയുടെ മാതാപിതാകകളെ ഉടൻതന്നെ പോലീസ് പാദസ്വരം തിരികെ ഏൽപ്പിച്ചു.

എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജ്‌, എസ് ഐ അനീഷ് എം, പി ആർ ഒ ബ്രഹ്മദാസ്, SCPO ടൈറ്റസ്, ഹൈടെക് കൺട്രോൾ റൂമിലെ CPO മാരായ അനീഷ് കെ എൻ, സാജുമോൻ, എൻ കെ സുജിത്, എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. മോഷ്ടാക്കളെയും, സാമൂഹിക വിരുദ്ധരെയും കണ്ടെത്തുവാൻ മാത്രമല്ല, എരുമേലി പോലീസ് സ്റ്റേഷനിലെ ഹൈടെക് കാമറകൾ ഉപയോഗിച്ച് , കാണാതായ നിരവധി വസ്തുക്കൾ കണ്ടെടുത്തു ഉടമസ്ഥർക്ക് തിരികെ കൊടുത്തിട്ടുണ്ട്.

error: Content is protected !!