KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബാബരി മസ്ജിദ് പുനർനിർമിക്കും വരെ പോരാട്ടം തുടരും; SDPI പ്രധിഷേധ ധർണ നടത്തി

കാഞ്ഞിരപ്പള്ളി: ബാബരി മസ്ജിദ് പുനർനിർമിക്കും വരെ പോരാട്ടം തുടരും എന്ന പ്രമേയത്തിൽ ഡിസംബർ 6 ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി SDPI കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ 6 ന് വൈകുന്നേരം 5 മണിക്ക് നടന്നു.

പ്രതിഷേധ ധർണ യോഗത്തിൽ SDPI കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അൻസാരി പത്തനാടിന്റെ അധ്യക്ഷതയിൽ SDPI കോട്ടയം ജില്ലാ അധ്യക്ഷൻ സിയാദ് വാഴൂർ ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ ധർണക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ പ്രസിഡന്റ് സുനീർ മൗലവി അൽ ഖാസിമി, വിമൺസ് ഇന്ത്യ പ്രസിഡന്റ് സുമയ്യ ഫാത്തിമ, SDPI കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അലി അക്ബർ , VS അഷറഫ്, താഹ മൗലവി വാഴൂർ എന്നിവർ സംസാരിച്ചു.

error: Content is protected !!