കോൺഗ്രസിന്റെ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം; പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസിയ്ക്ക് പരിക്കേറ്റു ..
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് വക തമ്പലക്കാട് മറ്റത്തിപ്പാറ-അമ്പിയിൽ- എറികാട് റോഡ് സ്വകാര്യ വ്യക്തിക്ക് കൈമാറിയ ഭരണസമിതി തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം. സംഘർഷത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിരമായി സ്കാനിംഗിന് വിധേയനാക്കി.
പേട്ടക്കവലയിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസ് കാര്യാലയത്തിന് മുൻപിൽ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പോലീസ് വലയം ഭേദിച്ച് അകത്തു കടന്ന പ്രവർത്തകർ രണ്ടു മണിക്കൂറോളം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരുമായി ചർച്ച നടത്തിയതോടെയാണ് ഉപരോധ സമരം അവസാനിച്ചത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ. ബേബിയുടെ അധ്യക്ഷതയിൽ നടന്ന ഉപരോധ സമരം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ ഷെമീർ ഉദ്ഘാടനം ചെയ്തു. ഒരു കിലോമീറ്ററോളം പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തിക്ക് കൈമാറിയ ഭരണ സമിതിയുടെ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്നും,
ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള പോലീസ് – ഭരണകൂട അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അതിശക്തമായ സമര പോരാട്ടങ്ങളുമായി കോൺഗ്രസ് മുന്നോട്ടു പോകുമെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പി എ ഷെമീർ പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ അഭിലാഷ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി അംഗം ബേബി വട്ടയ്ക്കാട്ട്, തമ്പലക്കാട് ജനകീയ സമരസമിതി കൺവീനർ രാജു തേക്കുംതോട്ടം, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ എം ഷാജി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാരായ നിബു ഷൗക്കത്ത് , എം കെ ഷെമീർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മാരായ ബിനു കുന്നുംപുറം, റസിലി തേനംമ്മാക്കൽ, സിബു ദേവസ്യ, പി പി എ സലാം പാറയ്ക്കൽ, പി മോഹനൻ, ദിലീപ് ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജു പത്യാല, ബ്ലെസി ബിനോയി, സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളായ ജോബ് കെ വെട്ടം, തോമസുകുട്ടി ഞ ള്ളത്തുവയലിൽ, നെസീമ ഹാരിസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനി ജിബു, ജാൻസി ജോസഫ്, മണി രാജു, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, ഉണ്ണി ചെറിയാൻ ചീരംവേലിൽ, എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ മാർച്ചിന് ഷാജി ആ നിത്തോട്ടം, ഫസിലി കോട്ടവാതിൽക്കൽ, അൻവർ പുളിമൂട്ടിൽ, സാബു കാളാന്തറ, കെ എസ് ഷിനാസ് കിഴക്കയിൽ, അൽ ഫാസ് റഷീദ്, തൻ സീബ് വില്ലണി, ജോർജുകുട്ടി മല്ലപ്പള്ളി, വി യു നൗഷാദ്, ഷാജി നെടുങ്കണ്ടം, ജോജി കോഴിമല, ജോബി കുര്യാക്കോസ്, സെയ്ദ് എം താജു, നെദീർ മുഹമ്മദ്, നവാസ് ആനിത്തോട്ടം, സഫറുള്ളാ ഖാൻ പി പി, സക്കീർ ഹുസൈൻ, ഷിബിലി മണ്ണാറക്കയം എന്നിവർ നേതൃത്വം നൽകി. നായിഫ് ഫൈസിയെ മർദ്ദിച്ച പോലീസുകാർക്കെതിരേ ശിക്ഷാ നടപടികൾ ഉണ്ടായില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള സമരപരിപാടികളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി അറിയിച്ചു.