പ്രളയത്തിൽ ചെരിഞ്ഞ കാഞ്ഞിരപ്പള്ളി പഴയപള്ളി പുതിയ പാലത്തിന്റെ ബീം പുനഃസ്ഥാപിച്ചു..
കാഞ്ഞിരപ്പള്ളി : രണ്ടു മാസങ്ങൾക്ക് മുൻപ് അപ്ര്രതീക്ഷിതമായി ഉണ്ടായ മിന്നൽ പ്രളയത്തിൽ, മലവെള്ളപ്പാച്ചിലിൽ ചെരിഞ്ഞ കാഞ്ഞിരപ്പള്ളി പഴയപള്ളിയുടെ പണിതുകൊണ്ടിരുന്ന പുതിയ പാലത്തിന്റെ 150 ടൺ ഭാരമുള്ള ബീം പുനഃസ്ഥാപിച്ചു..
200 ടൺ ഭാരം വഹിക്കുവാൻ ശേഷിയുള്ള രണ്ട് ക്രയിനുകൾ ഉപയോഗിച്ചാണ് ചെരിഞ്ഞ ബീം വലിച്ചുപൊക്കി പുനഃസ്ഥാപിച്ചത്.. 7 മീറ്റർ വീതിയിലും, 38 മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമിക്കുന്നത് . അടുത്ത രണ്ടുമൂന്നു മാസത്തിനുള്ളിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. പുതിയ പാലത്തിലൂടെ അക്കരപ്പള്ളിയിൽ നിന്നും നേരിട്ട് ദേശീയപാതയിലേക്ക് പോകുവാൻ സാധിക്കും..
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :