തമ്പലക്കാട് റോഡിനെച്ചൊല്ലി വിവാദം ; പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി, പോലീസ് തടഞ്ഞു.

.

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള തമ്പലക്കാട് മറ്റത്തിപ്പാറ-അമ്പിയിൽ -എറികാട് റോഡ് പാറമട ഉടമയ്ക്ക് വിട്ടു നൽകുവാനുള്ള എല്‍ഡിഎഫ് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതിയും മഹാകാളിപാറ സംരക്ഷണ സമിതിയും സംയുക്തമായി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

പ്രതിഷേധ മാര്‍ച്ചില്‍ നിരവധിപേർ പങ്കെടുത്തു. സിവില്‍ സ്റ്റേഷന് സമീപത്തുനിന്നാരംഭിച്ച മാര്‍ച്ച് ഗ്രാമപഞ്ചായത്ത് കവാടത്തില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ശ്രീമഹാകാളപാറ സംരക്ഷണ സമിതി കണ്‍വീനര്‍ കെ.ജി. രാജേഷ്, മഹാകാളിപാറ ദേവസ്വം പ്രസിഡന്റ് ആര്‍. രാജു കടക്കയം, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി. നാരായണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ അമ്പിളി ഉണ്ണികൃഷ്ണന്‍, സിന്ധു സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!