ചീഫ് വിപ്പ് എൻ . ജയരാജിന്റെ പേഴ്സണൽ സ്റ്റാഫിൽ 18 പേരെ കൂടി അനുവദിച്ചു, ശമ്പളം 23,000 മുതൽ ഒരു ലക്ഷം വരെ..
ചീഫ് വിപ്പ് എൻ. ജയരാജിന്റെ പേഴ്സണൽ സ്റ്റാഫിൽ 18 പേരെ കൂടി അനുവദിച്ച് സർക്കാർ ഉത്തരവ്. ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫിൽ ഏഴ് പേരെ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. ഡ്രൈവറും പേഴ്സണൽ അസിസ്റ്റന്റും അടക്കമാണ് അനുവദിച്ചത്. ഇതുകൂടാതെയാണ് 18 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്.
പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതിൽ നാല് പേർ സർക്കാർ സർവീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിവരാണ്. 23,000 മുതൽ ഒരു ലക്ഷം വരെയാണ് പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളം.
പേഴ്സണൽ സ്റ്റാഫിന് ശമ്പള ഇനത്തിൽ ചെലവ് പ്രതിവർഷം ഒരു കോടി ഇരുപത് ലക്ഷം രൂപയാണ്. ഇതോടെ ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫിന്‍റെ എണ്ണം 25 ആയി. മൂന്ന് വർഷം പൂർത്തിയാക്കുന്നവർക്ക് സ്ഥിരമായി പെൻഷൻ ലഭിയ്ക്കും എന്നതിനാൽ ee postukal ലഭിക്കുവാൻ വളരെയധികം പേർ താല്പര്യപെടുന്നുണ്ട് .