ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ അഗ്നിബാധ, അവധി ദിവസം ആയിരുന്നതിനാൽ ദുരന്തം ഒഴിവായി..

പാറത്തോട് : ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഉണ്ടായ തീപിടുത്തതിൽ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു, ആളപായമില്ല . കുടുംബാരോഗ്യ കേന്ദ്രത്തിലെ പഴയ ഫ്രിഡ്ജിന്റെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. ഓ പി മാത്രം പ്രവർത്തിക്കുന്ന PHC യിൽ ഞായറാഴ്ച അവധിയായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി..

തീപിടുത്തത്തിൽ ഇൻവെർട്ടർ, രണ്ട് ഫാനുകൾ , രണ്ട് ഫൈബർ സ്ട്രെച്ചറുകൾ ,ആറ് ഓക്സിജൻ സിലിണ്ടറുകൾ, മേശയിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കപ്പെടുന്നു

അടഞ്ഞുകിടന്നിരുന്ന മുറിയിൽ നിന്നും തീ ഉയരുന്നതുകണ്ട്‌ ജീവനക്കാരും, നാട്ടുകാരും ചേർന്ന് തീ അണയ്ക്കുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും പോലീസും. ഫയർ ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം ചേർന്ന് തീ അണച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകവും, മറ്റ് മെമ്പർമാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

error: Content is protected !!