“ഈശോ സാർ ” വിടവാങ്ങി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ വിവിധ സ്‌കൂളുകളിൽ ചിത്രകലാ അധ്യാപകനായിരുന്ന വളരെയേറെ ശിഷ്യസമ്പത്തുള്ള “ഈശോ സാർ” എന്ന് അറിയപ്പെടുന്ന മുണ്ടക്കയം മരുതുംമൂട് പുളിമൂട്ടിൽ പി.എൽ.ഫിലിപ്പ് (റിട്ട. അധ്യാപകൻ) വിടവാങ്ങി . ചിത്രകലാരംഗത്ത് ഏറെ പ്രശസ്തി ആർജിച്ച ഈശോ സാറിന്റെ ശാന്ത സ്വഭാവത്തോടൊപ്പം ആകൃതിയിലും ഈശോയുമായുള്ള സാമ്യം മൂലം മിക്കവരും ഇദ്ദേഹത്തെ സ്നേഹപൂർവം “ഈശോ സാർ ” എന്നാണ് വിളിച്ചിരുന്നത് .

ചെങ്ങളം സെന്റ് റ് ആന്റണീസ് സ്കൂളിൽ ചിത്രകലാ അധ്യാപകനായി തുടക്കം കുറിച്ച അദ്ദേഹം മണിമല സെന്റ് ജോർജ് ഹൈസ്കൂൾ, കട്ടപ്പന സെൻറ് ജോർജ് ഹൈസ്കൂൾ തുടർന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അനേകർക്ക് ചിത്ര കലയുടെ ബാലപാഠങ്ങൾ പകർന്നു നൽകി. പെയിൻറിങിലും ആർട്ട് വർക്കിലും ഏറെ തൽപരനായിരുന്നു അദ്ദേഹത്തിന് ഒരു വലിയ ശിഷ്യസമ്പത്തു തന്നെയുണ്ട്.
ഭാര്യ : ടെസ്സി, തങ്കമണി മാവേലിൽ കുടുംബാംഗം. മക്കൾ : ലൈക് (ദുബായ് ), ലിസ്സ (തുരുത്തി), ഡോ. ലിയൻസാ (കുവൈറ്റ് ), ജ്യോബിൻ . മരുമക്കൾ : ട്വിങ്കിൾ കരിങ്ങട, തുരുത്തി, ബിനോ ചിറകടവിൽ, തുരുത്തി .

ശവസംസ്‌കാര ശിശ്രൂഷ തിങ്കളാഴ്ച മൂന്നിന് സ്വാവസതിയിൽ നിന്നാരംഭിച്ച് മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.

error: Content is protected !!