പമ്പാവാലിയിലെ ഭൂമിക്ക് പട്ടയം നൽകി കരം സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്

എരുമേലി: പമ്പാവാലിക്കാരുടെ പട്ടയപ്രശ്നത്തിൽ ഹൈക്കോടതി ഇടപെടൽ .കർഷകരുടെ ഭൂമിക്ക് പട്ടയം നൽകി കരം സ്വീകരിക്കാൻ പട്ടയ വിഷയത്തിൽ കോടതിയിൽ കക്ഷി ചേർന്ന കർഷകരുടെ കൈവശം വെച്ചിരിക്കുന്ന സ്വന്തം കൃഷിഭൂമികൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കോടതി ഉത്തരവ് ലഭിച്ചതായി പരാതി നൽകിയ പൊതുപ്രവർത്തകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച്ച എരുമേലി തെക്ക് വില്ലേജ് ഓഫീസിലും ,പമ്പാവാലി മേഖലയിലും കോട്ടയം ജില്ലാ സർവ്വേ ഡയറക്ടർ സന്ദർശനം നടത്തും .

2016 പമ്പാവാലി – എയ്ഞ്ചൽവാലി നിവാസികൾക്ക് സർക്കാർ പട്ടയം നൽകുകയും 2017 – 18 വില്ലേജിൽ കരം അടയ്ക്കുകയും ചെയ്തിരുന്നു .എന്നാൽ തുടർന്ന് കരം സ്വീകരിക്കാതെ വന്നതോടെയാണ് പമ്പാവാലി മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നത്. വർഷങ്ങൾക്ക് മുമ്പ് ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായി ഗ്രോ മോർ ഫുഡ് പദ്ധതിപ്രകാരം വിമുക്തഭടൻമാർക്കും , കർഷകർക്കും പമ്പാവാലി ഉൾപ്പെടുന്ന മേഖലയിൽ സർക്കാർ ഭൂമി നൽകിയിരുന്നു. 1956 ൽ ഇവിടത്ത കൃഷിഭൂമി റവന്യൂ വകുപ്പിന് കൈമാറുകയും, തുടർന്ന് 74 വനവും – കൃഷി ഭൂമി ഉൾപ്പെടുന്ന ജനവാസകേന്ദ്രവും തമ്മിൽ വേർതിരിക്കുന്നതിനായി ജണ്ടയും കെട്ടിയിരുന്നു.1979 സർവ്വേ ചെയ്ത ഈ ഭൂമി ഇടുക്കി ജില്ലയിൽ ആയിരുന്നുവെങ്കിലും പിന്നീട് സർക്കാർ ഉത്തരവ് പ്രകാരം 95 കോട്ടയം ജില്ലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു . 28.09.2015 ലെ- 502/15 നമ്പർ ഉത്തരവ് പ്രകാരം 502 ഹെക്ടർ ഭൂമി നിലവിലുള്ള എഫ് എം സ്കെച്ചിന്റെ അടിസ്ഥാനത്തിൽ അളന്ന് തിരിച്ച് എൽ.എ സ്കെച്ചും പൂർത്തി കരിച്ചിട്ടുള്ളതാണ്.ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം നൽകിയതടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ പുതുതായി ബ്ലോക്ക് നമ്പർ 82 നമ്പറിൽ പട്ടയം സ്വീകരിച്ചിട്ടുള്ളതുമായിരുന്നു. എന്നാൽ യാതൊരു മുന്നറിയിപ്പും കൂടാതെ ഇത്തരത്തിൽ വിതരണത്തിനായി പൂർത്തിയാക്കിയ 480 പട്ടയങ്ങളും നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും, ഉദ്യോഗസ്ഥർ പുതുതായി കരം സ്വീകരിക്കാതെ വന്നതിനെ അടിസ്ഥാനത്തിലാണ് തങ്ങൾ കോടതിയെ സമീപിച്ചതെന്നും പരാതിക്കാർ പറഞ്ഞു. സർക്കാർ പുറപ്പെടുവിച്ച രേഖകൾ കോടതിയിൽ ഹാജരാക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ കക്ഷി ചേർന്ന പമ്പാവാലി – ഏഞ്ചൽവാലി മേഖലയിലെ 153 പേർക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതായി നേതാക്കൾ പറഞ്ഞു. എന്നാൽ കോടതി ഉത്തരവിനെ അടിസ്ഥാനത്തിൽ പട്ടയം നൽകുന്നതോടൊപ്പം, നിയമവിരുദ്ധമായ തടഞ്ഞു വച്ചിരിക്കുന്ന പട്ടയം വിതരണം പൂർത്തീകരിക്കണമെന്നും മേഖലയിലെ മറ്റുള്ളവർക്കും പട്ടയം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ ഭരിച്ച എൽഡിഎഫ് – യുഡിഎഫ് സർക്കാരുകളും – ജനപ്രതിനിധികളും പട്ടയ വിതരണത്തിനായി ഏറെ സഹായിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയാണ് പട്ടയവിതരണം പ്രതിസന്ധിയാക്കാൻ കാരണമെന്നും ഇവർ പറഞ്ഞു. പുതുക്കിയ കരം രസീത് ബാങ്കിൽ സമർപ്പിക്കാത്തതിനാൽ പലർക്കും ലോണുകൾ പുതുക്കുവാൻ കഴിയാത്ത സാഹചര്യവും കർഷകരെ പ്രതിരോധത്തിലാക്കിയിരുന്നു . പട്ടയം ലഭിക്കാത്തതുമൂലം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ, കുട്ടികളെ വിവാഹം, വിദ്യാഭ്യാസം, ബാങ്ക് ഇടപാടുകൾ, കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അടക്കം മേഖലയിലെ ജനങ്ങൾക്ക് ദുരിതമായിരുന്നു. എന്നാൽ എന്നാൽ നീണ്ട കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിക്കുന്നതോടെ മലയോരമേഖലയിൽ വികസനത്തിന് വഴിതെളിയുമെന്നും ഇവർ പറഞ്ഞു . പത്രസമ്മേളനത്തിൽ ജോസഫ് പുതിയത് , പിജെ സെബാസ്റ്റ്യൻ, ജോസ് താഴത്ത് പീടിക, സിബി സെബാസ്റ്റ്യൻ കൊറ്റനെല്ലൂർ, റോയ് പി ആന്റോ എന്നിവർ പങ്കെടുത്തു .

error: Content is protected !!