KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ ബസ്സ് ഇടിച്ച് സ്കൂട്ടർ യാത്രികയായ രാജസ്ഥാൻ സ്വദേശിനി ലേഡി ഡോക്ടർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ബസ് ദമ്പതികൾ യാത്ര ചെയ്തിരുന്ന സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നിരുന്ന ലേഡി ഡോക്ടർക്ക്‌ കാലിനു ഗുരുതരമായ പരിക്കേറ്റു. രാജസ്ഥാൻ ജയ്‌പൂർ സ്വദേശിനി ഡോ. സാറ നിഷാദ് ആണ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.

ഞയറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ആലപ്പുഴയിൽ സ്കൂട്ടറിൽ എത്തിയ ദമ്പതികളെ, ഒരേ ദിശയിൽ നിന്നെത്തിയെ ടുട്ടു ബസ്, സ്റ്റാൻഡിലേക്ക് കയറുന്നതിനായി തിരിക്കവേ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ടയറിന്റെ നട്ട് ഡോക്ടർ സാറയുടെ കലയിൽ തുളച്ചു കയറി. കാലിന് ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!