കുട്ടിക്കാനം മരിയൻ കോളേജിലെ അധ്യാപിക ട്വിങ്കിൾ സാറാ ജോസഫ് ‘വിമെൻ ആൻഡ് സോഷ്യൽ മീഡിയ’ എന്ന പേരിൽ തയ്യാറാക്കിയ പുസ്തകം പ്രകാശനം ചെയ്തു

കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിഭാഗം അധ്യാപികയായ ട്വിങ്കിൾ സാറാ ജോസഫ് ‘വിമെൻ ആൻഡ് സോഷ്യൽ മീഡിയ’ എന്ന പേരിൽ തയ്യാറാക്കിയ പുസ്തകം പ്രസിദ്ധീകരിച്ചു. മരിയൻ കോളേജ് പ്രിൻസിപ്പൽ ഫാ. റോയി എബ്രാഹം പി, മാനേജർ ഫാ ബോബി അലക്സ്‌ മണ്ണംപ്ലാക്കലിന് പുസ്തകം നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനം അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. റോയി എബ്രാഹം പി, മാധ്യമ പഠന വിഭാഗം ഡയറക്ടർ പ്രൊഫ. എം വിജയകുമാർ, മാധ്യമ പഠന വിഭാഗം മേധാവി ഫാ. സോബി കന്നാലിൽ, അധ്യാപകരായ ഡോ. മൈക്കിൾ പുത്തന്തറ, ഈപ്പൻ അലക്സാണ്ടർ, ഐശ്വര്യ പ്രദീപ്‌ എന്നിവർ പ്രസംഗിച്ചു.

സാമൂഹിക മാധ്യമങ്ങൾ സ്ത്രീകളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് പുസ്തകം ചർച്ച ചെയ്യുന്നത്. നവമാധ്യമങ്ങൾ കൂടുതൽ ശക്തമായ ഈ കാലഘട്ടത്തിൽ സ്ത്രീകളുടെ മുന്നേറ്റത്തെ അവ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ ഗ്രന്ഥം വിശദീകരിക്കുന്നു. വിൻകോ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

error: Content is protected !!