KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി

പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയിലെ തിരുനാളിന്റെ കൊടിയേറ്റ് വികാരി ഫാ. മാര്‍ട്ടിൻ വെള്ളിയാംകുളം നിർവഹിച്ചു . വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം, കൈക്കാരന്മാരായ ബോബച്ചന്‍ കൊണ്ടുപ്പറമ്പില്‍, ജോര്‍ജുകുട്ടി വെട്ടിക്കല്‍, ഡോമിനിക് കിഴക്കേമുറി, ജോയി കല്ലുറുമ്പേല്‍, ജനറൽ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍, ഷെവലിയർ വി.സി. സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. .

പൊടിമറ്റം സെന്‍റ് മേരീസ് ഇടവക പ്രഖ്യാപന സുവര്‍ണജൂബിലി ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകുന്നേരം 4.15ന് വിശുദ്ധ കുര്‍ബാനയും ഇടവക പ്രഖ്യാപനത്തിന്‍റെ സുവര്‍ണ ജൂബിലി ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിക്കും. ആറിന് കുരിശടി ചുറ്റി പ്രദക്ഷിണം, 6.45ന് ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികൾ.

error: Content is protected !!