കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധനയില്ല
കാഞ്ഞിരപ്പള്ളി: കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഉയരുന്പോഴും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കോവിഡ് പരി ശോധനയില്ല. ഇതോടെ സാധാരണക്കാർ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേണ്ടിലാണ്.
ആദ്യഘട്ടം മുതൽ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള മൊബൈല്‍ ടീമായിരുന്നു ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നത്. എന്നാല്‍, നവംബറോടെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ലഭിച്ച അറിയിപ്പിനെത്തുടര്‍ന്ന് മൊബൈല്‍ ടീം പരിശോധന നിര്‍ത്തുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്താൻ പകരം ജീവനക്കാരില്ലാത്തതിനാൽ പരിശോധന പൂര്‍ണമായി നിലച്ചു.
കോവിഡ് പരിശോധന സൗജന്യമായതിനാല്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, പൊന്‍കുന്നം, മണിമല, വാഴൂര്‍, എലിക്കുളം മേഖലകളിലുള്ളവരും ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവരും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയെയായിരുന്നു ആശ്രയിച്ചിരുന്നത്. വിദേശത്ത് പോകുന്ന ആളുകളിൽ ഭൂരിഭാഗവും ജനറല്‍ ആശുപത്രിയിലായിരുന്നു ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരുന്നത്. നിലവിൽ സ്വകാര്യ ലാബുകളിൽ ആർടിപിസിആറിന് 500 രൂപയും ആന്റിജന്‍ 300 രൂപയുമാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതു താങ്ങാവുന്നതിനും അപ്പുറമാണ്. ഒരു വീട്ടില്‍ ഒന്നിലധികം ആള്‍ക്കാര്‍ക്ക് പരിശോധന നടത്തേണ്ടതായി വന്നാല്‍ കനത്ത സാമ്പത്തിക ഭാരമാണ് ഇവര്‍ക്ക് നേരിടേണ്ടിവരുന്നത്.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജനറല്‍ ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ പരിശോധന അനിവാര്യമാണ്. സാധാരണക്കാരുടെ ദുരിതം മനസിലാക്കി ജനറല്‍ ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.