KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പോലീസ് എസ്ഐയെ മദ്യപിച്ച് കൈയേറ്റം ചെയ്തയാൾ അറസ്റ്റിൽ

പൊൻകുന്നം : പൊൻകുന്നം എസ്ഐ രാജേഷിനെ മദ്യപിച്ച് കൈയേറ്റം ചെയ്യുകയും, ജോലി തടസപ്പെടുത്തുകയും ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്നലെ രാത്രി എട്ടരയിടെയാണ് സംഭവം. പാലാ പൊൻകുന്നം റോഡിൽ പൈക തീയേറ്റർ പടിക്ക് സമീപം വാഹനാപകടം നടന്ന വിവരം അറിഞ്ഞെത്തിയതായിരുന്നു പൊൻകുന്നം എസ്ഐ രാജേഷും സംഘവും.

ഇവർക്കിടയിക്ക് ശശിധരൻ എന്നയാൾ മദ്യപിച്ചു ഒട്ടോറിക്ഷ ഇടിച്ചു കയറ്റുകയായിരുന്നു. ഓടി മാറിയതിനാൽ പോലീസുകാർക്ക് പരിക്കേറ്റില്ല. സമീപത്ത് കിടന്ന മറ്റൊരു വാഹനത്തിൽ ഇടിപ്പിച്ചാണ് ശശിധരൻ വാഹനം നിർത്തിയത്. മദ്യപിച്ചതായുള്ള സംശയത്തിന്റെ പുറത്തു ചോദ്യം ചെയ്യാവേയാണ് ഇയാൾ എസ്ഐയെ ആക്രമിച്ചത്.

എസ്ഐ ടി ജി രാജേഷിന്റെ കോളറിനു കുത്തി പിടിച്ചു പുറകോട്ട് തള്ളുകയും മർദിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. അക്രമാസക്തനായ ഇയാളെ മറ്റു പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പിടിച്ചു മാറ്റിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ശശിധരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇതോടെ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞു.
ശശിധരനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

error: Content is protected !!