കേരളത്തിൽ ഇന്ന് പുതിയതായി അരലക്ഷത്തിലേറെ കോവിഡ് രോഗികൾ, പരിശോധിച്ചവരിൽ രണ്ടിലൊരാൾ കോവിഡ് രോഗി, ഔദ്യോഗിക കണക്കിൽ കോട്ടയം ജില്ലയിൽ 3,672 , കാഞ്ഞിരപ്പള്ളി താലൂക്കിൽ 380 , കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 93 പുതിയ രോഗികൾ.
കേരളത്തിൽ ഇന്ന് 1,12,281 സാമ്പിളുകൾ പരിശോധിച്ചപ്പോൾ, അവരിൽ നിന്നും 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടിപിആര്‍ 49.40 ശതമാനം. പരിശോധിച്ചവരിൽ രണ്ടിലൊരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 70 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത് .
കാഞ്ഞിരപ്പള്ളി താലൂക്കിൽ ഔദ്യോഗികമായി 380 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്, എന്നാൽ അനദ്യോഗിക കണക്കുകൾ വളരെ വലിയ സംഖ്യയാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ രോഗികളുടെ കണക്കുകൾ : കാഞ്ഞിരപ്പള്ളി -93, മുണ്ടക്കയം -69,
മണിമല -59, ചിറക്കടവ് -46, പാറത്തോട് -35, എരുമേലി – 31, എലിക്കുളം -24, കോരുത്തോട് -12, കൂട്ടിക്കൽ -11.