കാഞ്ഞിരപ്പള്ളി കത്തീഡ്രൽ, പഴയപള്ളി സംയുക്ത തിരുനാളിന് ഇന്ന് തുടക്കം..
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിലും (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡൊമിനിക്കിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ചൊവ്വാഴ്ച മുതൽ 31 വരെ നടക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുനാൾ നടത്തുന്നത്. ചൊവ്വാഴ്ച വൈകീട്ട് 5.30-ന് സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ കൊടിയേറ്റ്. 26-ന് വൈകീട്ട് നാലിന് കുർബാന, തുടർന്ന് കത്തീഡ്രലിൽ നിന്ന് പുത്തനങ്ങാടി ചുറ്റി പഴയപള്ളിയിലേക്ക് പ്രദക്ഷിണം. തുടർന്ന് പഴയപള്ളിയിൽ കൊടിയേറ്റ്.
27 മുതൽ 31 വരെ രാവിലെ 5.30-നും ഏഴിനും ഒൻപതിനും ഉച്ചയ്ക്ക് 12-നും വൈകീട്ട് 4.30-നും 6.45-നും കുർബാന. 31-ന് വൈകീട്ട് ആറിന് തിരുസ്വരൂപങ്ങൾ വാഹനത്തിൽ വഹിച്ചുകൊണ്ടുള്ള പട്ടണപ്രദക്ഷിണം. കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ തിരുസ്വരൂപങ്ങള്‍ വാഹനത്തില്‍ വഹിച്ചുകൊണ്ടായിരിക്കും പട്ടണപ്രദക്ഷിണം നടത്തുക.
തിരുനാള്‍ ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ പഴയപള്ളിയില്‍ എത്തി കഴുന്ന്, സമര്‍പ്പണം എന്നീ നേര്‍ച്ചകള്‍ നടത്തുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തുന്ന ഭക്തജനങ്ങള്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ തിരുക്കര്‍മങ്ങളില്‍ സംബന്ധിക്കാവൂ.