കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാം സുഹൃത്തിനോടൊപ്പം കണ്ടെത്തി
ഈരാറ്റുപേട്ട : പാലയ്ക്ക് സമീപം മേലമ്പാറയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. . മേലമ്പാറ പഴേതുവീട്ടിൽ വിഷ്ണുപ്രീയയേയാണ് കാണാതായത്. ഈരാറ്റുപേട്ടയിൽ പ്ലസ് വണ്ണിന് പഠിക്കുന്നകുട്ടിയാണ് വിഷ്ണുപ്രീയ.
ഒളിച്ചോടിപ്പോയ പെൺകുട്ടിയെ ഈരാറ്റുപേട്ട പൊലീസ് കാട്ടാക്കടയിൽ നിന്ന് കണ്ടെത്തി. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട
യുവാവിനൊപ്പമാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. സംഭവത്തിൽ ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
വിദ്യാർത്ഥിനി മൊബൈൽ ഫോൺ ഇല്ലാതെയാണ് വീടുവിട്ടത്. ഇത് അന്വേഷണത്തിൽ നേരിയ പ്രതിസന്ധി
സൃഷ്ടിച്ചെങ്കിലും, സമൂഹമാധ്യമങ്ങളിലെ സൂചന വെച്ച് അന്വേഷണം നടത്തുകയായിരുന്നു. ഈരാറ്റുപേട്ട – കാട്ടാകട ബസ്സിൽ പെൺകുട്ടി യാത്ര ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട ബസ് കണ്ടക്ടർ വിവരം അറിയിച്ചതും, സോഷ്യൽ മീഡിയയിൽ കൂടി വാർത്ത പ്രചരിച്ചതും പെൺകുട്ടിയെ പെട്ടെന്നു കണ്ടെത്തുവാൻ പൊലീസിന് സഹായകരമായി.