എരുമേലിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
എരുമേലി : ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. എരുമേലി – മുണ്ടക്കയം റോഡിൽ ചരളയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.
ബുള്ളറ്റിൽ യാത്ര ചെയ്ത റാന്നി മക്കപ്പുഴ ലതാസദനം സന്തോഷ് കുമാർ (46) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മണപ്പുറം ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായ പമ്പാവാലി എഴുകുംമണ്ണ് നടുവിലേടത്ത് ജോമോനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരപ്പണിക്കാരനായ സന്തോഷ് ജോലിക്കായി ഇരുമ്പൂന്നിക്കരയിലേയ്ക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ഇരുവരും അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടക്കുന്നത് കണ്ട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എരുമേലി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.