കാഞ്ഞിരപ്പള്ളി താലൂക്കിൽ 88 പേർക്ക് കോവിഡ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിൽ കോവിഡ് പിടിമുറുക്കുന്നു. ഇന്നലെ 88 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
എരുമേലി, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. എരുമേലിയിൽ 23 പേർക്കും കാഞ്ഞിരപ്പള്ളിയിൽ 22 പേർക്കുമാണ് രോഗബാധയുണ്ടായിരിക്കുന്നത്. മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 17 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
കോരുത്തോട് – 12, ചിറക്കടവ് – എട്ട്, പാറത്തോട് – അഞ്ച്, മണിമല – ഒന്ന് എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ കോവിഡ് കണക്കുകൾ.
രോഗികളെ താലൂക്കിലെ വിവിധ കോവിഡ് സെന്ററുകളിലേക്ക് മാറ്റി.