“നൂ​ത​നാ​ശ​യ ഉ​ത്സ​വ് 2022′ 

പൊ​​ൻ​​കു​​ന്നം: ദേ​​ശീ​​യ ശാ​​സ്ത്ര​​ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്കാ​​ര​​വേ​​ദി ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി നൂ​​ത​​ന ആ​​ശ​​യ ഉ​​ത്സ​​വ്’ എ​​ന്ന പേ​​രി​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ക​​ണ്ടെ​​ത്ത​​ലു​​ക​​ൾ അ​​ഞ്ചു മി​​നി​​റ്റി​​ൽ ക​​വി​​യാ​​ത്ത വീ​​ഡി​​യോ, പ​​വ​​ർ പോ​​യി​​ന്‍റ് പ്ര​​സ​​ന്‍റേ​​ഷ​​ൻ, സ​​യ​​ൻ​​സ് ഫി​​ക്ഷ​​ൻ, കോ​​മി​​ക്സ്, ആ​​നി​​മേ​​ഷ​​ൻ, ഇ​​ൻ​​ഫോ ഗ്രാ​​ഫി​​ക്സ് തു​​ട​​ങ്ങി​​യ രൂ​​പ​​ങ്ങ​​ളി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കാം.  

ജി​​ല്ല​​യി​​ൽ​​നി​​ന്നു​​ള്ള ഏ​​റ്റ​​വും മി​​ക​​ച്ച ര​​ണ്ട് അ​​വ​​ത​​ര​​ണ​​ങ്ങ​​ൾ സം​​സ്ഥാ​​ന​​ത​​ല മ​​ത്സ​​ര​​ത്തി​​നാ​​യി പ​​രി​​ഗ​​ണി​​ക്കും. നൂ​​ത​​നാ​​ശ​​യ ഉ​​ത്സ​​വി​​ന്‍റെ ന​​ട​​ത്തി​​പ്പി​​ന് സം​​സ്കാ​​ര​​വേ​​ദി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​വ​​ർ​​ഗീ​​സ് പേ​​ര​​യി​​ൽ , ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ബാ​​ബു ടി. ​​ജോ​​ണ്‍, അ​​ക്കാ​​ദ​​മി​​ക് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​​എ.​​ജി. മാ​​ത്യൂ​​സ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​മി​​തി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. 

പ​​ങ്കെ​​ടു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ 23ന് ​​മു​​ന്പ് സം​​സ്കാ​​ര വേ​​ദി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു ടി. ​​ജോ​​ണി​​ന്‍റെ പ​​ക്ക​​ൽ അ​​വ​​ത​​ര​​ണ​​ങ്ങ​​ൾ ഓ​​ണ്‍​ലൈ​​നാ​​യി ന​​ൽ​​കേ​​ണ്ട​​താ​​ണ്. ഫോ​​ണ്‍: 9447200569.

error: Content is protected !!