പൊൻകുന്നം ചിട്ടിതട്ടിപ്പ് : കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ്
പൊൻകുന്നം : ചിറക്കടവ് രണ്ടാംവാർഡ് ശാന്തിഗ്രാമിൽ മുൻ പഞ്ചായത്ത് അംഗം ഉൾപ്പെട്ട ചിട്ടിതട്ടിപ്പിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി ഐ അബ്ദു റസാഖ് അധ്യക്ഷത വഹിച്ച യോഗം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് പി എം സലീം ഉദ്‌ഘാടനം ചെയ്തു. നിഷാദ് അഞ്ചനാട്ട്, ടീ എ ശിഹാബുദ്ദീൻ, കെ എം ജിന്നാ, പി എസ് സലാഹുദ്ദീൻ, ഷൗക്കത്ത് പി എം, ഷാജഹാൻ പി എച്ച്, തുടങ്ങിയവർ സംസാരിച്ചു