ഒരുമയുടെ കാരുണ്യപ്രവർത്തനങ്ങൾ മാതൃകാപരം – ഡോ. എൻ. ജയരാജ് എം.എൽ.എ

ആനക്കല്ല്: ഒരുമ പുരുഷ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ നമുക്ക് മാതൃകയാക്കാമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ. അഭിപ്രായപ്പെട്ടു. നിര്‍ദ്ധനരായ കിടപ്പ് രോഗികളെയും കോവിഡ് രോഗികളെയും സൗജന്യമായി ആശുപത്രിയിലെത്തിക്കുവാനുള്ള സാന്ത്വനം വാന്‍ സര്‍വ്വീസിന്റെ സേവനം നാടിന് ഗുണകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഘം പ്രസിഡന്‍റ് സജി നായ്പുരയിടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഒരുമ ഓൺലൈൻ ഷോപ്പിയുടെ ഉദ്‌ഘാടനം ഡോ. എൻ .ജയരാജ് എം.എൽ.എ. നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ വിമല ജോസഫ് ആദ്യവില്‍പന നടത്തി. ڇസാന്ത്വനംڈ മെഡിക്കല്‍ എമര്‍ജന്‍സി വാന്‍ സര്‍വ്വീസിന്‍റെ ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി നിര്‍വഹിച്ചു.
പഞ്ചായത്തംഗങ്ങളായ വി.എന്‍. രാജേഷ്, ബിജു ചക്കാല, ജിജിമോള്‍ ഫിലിപ്പ്, ബീനാ ജോസഫ്, റ്റി.എം. ഹനീഫ, വ്യാപാരി സെക്രട്ടറി രാജു മാത്യു പുളിക്കല്‍, സംഘം സെക്രട്ടറി ബിനീഷ് റ്റി.എസ്, സുനില്‍ എം.എസ്. തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!