ഇരുപത്തിയാറാം മൈൽ പാലം തകരാറിലായപ്പോൾ, ബലിയാടായത് പൂതക്കുഴി-പട്ടിമറ്റം റോഡാണെന്ന് വാർഡ് മെമ്പർ അഡ്വ. പി. എ. ഷമീർ .
കാഞ്ഞിരപ്പള്ളി : കഴിഞ്ഞ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച് തകരാറിലായ കാഞ്ഞിരപ്പള്ളി – എരുമേലി സംസ്ഥാന പാതയിലെ ഇരുപത്തിയാറാം മൈൽ ജംങ്ഷനിലെ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഗതാഗത നിയന്ത്രണം ഏർപെടുത്തിയപ്പോൾ, വലിയ വാഹനങ്ങൾക്ക് യാത്ര ഒരുക്കിയത് പൂതക്കുഴി-പട്ടിമറ്റം റോഡിലൂടെയായിരുന്നു. അഞ്ചു ടൺ ഭാരമുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കുവാൻ വേണ്ടി ഉണ്ടാക്കിയ പഞ്ചായത്ത് റോഡിൽ കൂടി 40 ടൺ ഭാരമുള്ള വാഹനങ്ങൾ വരെയാണ് നിരന്തരമായി യാത്ര നടത്തിയത് . അതോടെ പൂതക്കുഴി-പട്ടിമറ്റം റോഡ് പൊട്ടിപ്പൊളിഞ്ഞു തകർന്ന് തരിപ്പണമായി. റോഡ് അടിയന്തിരമായി നന്നക്കിയെടുക്കുവാൻ നിലവിൽ വേണ്ടത് 35 ലക്ഷം രൂപയാണ്. അതിനാൽ കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ. ജയരാജ് , പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ സംയുക്തമായി പൂതക്കുഴി-പട്ടിമറ്റം റോഡ് റോഡ് നന്നാക്കിയെടുക്കുവാൻ ആവശ്യമുള്ള ഫണ്ട് അനുവദിക്കണമെന്ന് വാർഡ് മെമ്പർ അഡ്വ പി എ ഷമീർ ആവശ്യപ്പെട്ടു .
ഇരുപത്തിയാറാം മൈൽ ജംങ്ഷനിലെ പാലം അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് പൂർണ ഗതാഗതത്തിനായി തുറന്നു കൊടുത്ത ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ പി എ ഷമീർ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇവിടെ കാണുക :