‘സാന്ത്വനം 2022’ അംഗപരിമിതർക്ക് മികച്ച സൗകര്യങ്ങളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലെ അംഗപരിമിതർക്ക് അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ആധുനിക വീൽചെയറുകൾ, ഇയർഫോണുകൾ , കണ്ണടകൾ അടക്കം 16 തരം ഉപകരണങ്ങളാണ് വിതരണം നടത്തിയത്.

ഒാരോ അംഗപരിമിതർക്കും അവർക്കാവശ്യമായ ഉപകരണങ്ങൾ വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. 23 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

‘സാന്ത്വനം 2022’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കിയത്. വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ റ്റി.എസ്. കൃഷ്ണകുമാർ, വിമല ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളിമടുക്കക്കുഴി, പി.കെ. പ്രദീപ്, ഷക്കീല നസീർ, ജോഷി മംഗലം, രത്നമ്മ രവീന്ദ്രൻ, ബ്ലോക്ക് ഡെവലപ്മെന്റ് ഒാഫീസർ ഫൈസൽ എസ്., സി.ഡി.പി.ഒ. അജിത വിജയകുമർ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!