അഭ്യൂഹങ്ങൾക്ക് വിരാമം .. കാഞ്ഞിരപ്പള്ളിയിൽ ആകാശത്തു കണ്ടത് പറക്കുംതളികയല്ല, അന്യഗ്രഹ ജീവികളുമല്ല .. വെളുപ്പിന് വിക്ഷേപിച്ച PSLV റോക്കറ്റിന്റെ പിൻവെളിച്ചം . ..
കാഞ്ഞിരപ്പള്ളി : ഇന്നലെ വെളുപ്പിന് കാഞ്ഞിരപ്പള്ളിയിൽ പലരും ആകാശത്തുകൂടെ വലിയ ഒരു ടോർച്ച് അടിക്കുന്ന രീതിയിൽ വെളിച്ചം നീങ്ങിപോകുന്നത് കണ്ടിരുന്നു.. പത്തുമിനിറ്റോളം പ്രകാശം ആകാശത്ത് ദൃശ്യമായിരുന്നു. അത് എന്താണെന്നറിയാതെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു. അന്യഗ്രഹ ജീവികളാണോ, പറക്കുംതളികയാണോ എന്നിങ്ങനെയുള്ള പലവിധത്തിലുള്ള അഭ്യഹങ്ങളും
നാട്ടിൽ പരന്നിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ മാത്രമല്ല കേളത്തിലെ പല ഭാഗങ്ങളിലും ദൃശ്യമായിരുന്ന ആ വെളിച്ചം ശ്രീഹരിക്കൊട്ടയിൽ നിന്നും കാലത്ത് 5.45 ന് വിക്ഷേപിച്ച PSLV C 52 റോക്കറ്റിന്റെ വെളിച്ചമാണെന്നറിഞ്ഞതോടെ ആശ്വാസമായി. അതോടെ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ ആകാശവിസ്മയത്തിന്റെ രഹസ്യം വെളിവായി