KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ പിച്ച തെണ്ടൽ സമരം നടത്തി

കാഞ്ഞിരപ്പള്ളി: പെൻഷൻ പ്രായം 56 നിന്ന് 57 ആയി ഉയർത്താനുള്ള ശമ്പള കമ്മീഷൻ ശിപാർശ സർക്കാർ ഒരിക്കലും നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ പിച്ചതെണ്ടൽ സമരം നടത്തി.

അഭ്യസ്തവിദ്യരായ അനേകം യുവാക്കൾ തൊഴിലില്ലായ്മ മൂലം കഷ്ടത അനുഭവിക്കുന്ന ഈ കാലത്ത് പെൻഷൻപ്രായം ഉയർത്തുന്നത് യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത അണക്കര ഫൊറോന എസ്എംവൈഎം ഡയറക്ടർ ഫാ. റോബിൻ പട്ടർകാലായിൽ പറഞ്ഞു.
രൂപത പ്രസിഡന്റ് ജോപ്പു ഫിലിപ്പ്, ഡിലൻ കോഴിമല എന്നിവർ പ്രസംഗിച്ചു.
ഷോൺ ഇടയ്ക്കാട്ട്, അഖിൽ പടകൂട്ടിൽ, മരിയ വലിയകരോട്ട്, ജോൺസി തയ്യിൽ, അലൻ ചിറയിൽ, ടിജോ വാതല്ലൂർ, അലീന ചക്കാലയിൽ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!