പാറത്തോട് ഗ്രാമപഞ്ചായത്തിലെ ജനസേവനകേന്ദ്രം ഉദ്ഘാടനം ചെയ്തു
പാറത്തോട്: പാറത്തോട് ഗ്രാമപഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3,20,000/-രൂപ വകയിരുത്തി പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടിൽ സ്ഥാപിച്ച ജനസേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സിന്ധു മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം നിർവഹിച്ചു .
ഗ്രാമപഞ്ചായത്തില്‍ വിവിധ ആശ്യങ്ങൾക്കായി എത്തുന്ന ആളുകൾക്ക് വളരെ പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കുന്നതിനും , സര്‍ട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും ഈ സേവനം വഴി ലഭ്യമാകുന്നു. അപേക്ഷ തയ്യാറാക്കുന്നതിനും, സമര്‍പ്പിക്കേണ്ട രേഖകളുടെ കോപ്പി എടുക്കുന്നതിനും, ഓൻലൈൻ വഴി ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും ജനസേവനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നതാണ്.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനുപമ വി.ആര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് അഡ്വ.സാജന്‍ കുന്നത്ത്, ബ്ലോക്ക് മെമ്പര്‍മാരായ വിമല ജോസഫ്, റ്റി.ജെ മോഹനന്‍, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാല്‍, ഷേര്‍ലി വര്‍ഗീസ്, മെമ്പര്‍മാരായ ഷാലിമ്മ ജെയിംസ്, കെ.പി സുജീലന്‍, കെ.കെ ശശികുമാര്‍, റ്റി.രാജന്‍, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിയാദ് കെ.എ, ബീനാ ജോസഫ്, ജിജി ഫിലിപ്പ്, ആന്‍റണി മുട്ടത്തുകുന്നേല്‍, അലിയാര്‍ കെ.യു, സുമീന അലിയാര്‍, സെക്രട്ടറി അനൂപ് എന്‍ , സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റോജി ബേബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.