സിപിഐ എം പ്രതിഷേധം : പ്രകടനവും യോഗവും സംഘടിപ്പിച്ചു.
പൊൻകുന്നം : കണ്ണൂരിൽ സിപിഐ എം പ്രവർത്തകൻ ഹരിദാസിനെ ആർഎസ്എസ് സംഘം കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പൊൻകുന്നം ടൗണിൽ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗം പാർട്ടി ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ് എസ് നായർ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ സേതുനാഥ്, വാഴൂർ ഏരിയാ കമ്മിറ്റിയംഗം ഐ എസ് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.