എ.കെ.ജെ.എം. സ്‌കൂളിൽ ലോക സ്‌കൗട്ട് ദിനാചരണം

കാഞ്ഞിരപ്പള്ളി: എ.കെ.ജെ.എം. സ്‌കൂളിൽ ലോക സ്‌കൗട്ട് ദിനം ആഘോഷിച്ചു. സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ സ്ഥാപകനായ റോബർട്ട് ബേഡൻ പവലിന്റെ ജന്മദിനം വേൾഡ് തിങ്കിങ് ഡേ ആയിട്ടാണ് ലോകം ആചരിക്കുന്നത്. സ്‌കൂളിൽ പ്രവർത്തിച്ചുവരുന്ന സ്‌കൗട്ട്, ഗൈഡ്, ബുൾബുൾ, കബ് എന്നീ വിവിധ യൂണിറ്റുകൾ ചേർന്നാണ് ആഘോഷം നടത്തിയത്. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല മുഖ്യ സന്ദേശം നൽകി. രാജ്യപുരസ്‌കാർ പരീക്ഷ പാസായ കുട്ടികളെ അനുമോദിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ലിന്റോ ആന്റോ എസ്.ജെ., സ്‌കൗട്ട് മാസ്റ്റർ ഫാ. വിൽസൺ പുതുശ്ശേരി, ഡിസ്ട്രിക്ട് ഓർഗനൈസിങ് കമ്മിഷണർ കെ.സി. ജോൺ, ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മിഷണർ ബാബു സെബാസ്റ്റ്യൻ, സ്‌കൗട്ട് മാസ്റ്റർ ബീന കുര്യൻ, ഗൈഡ് ക്യാപ്റ്റൻ ടി.കെ. ലതിക, ഗൈഡ് ക്യാപ്റ്റൻ സി. പുഷ്പ തുടങ്ങിയവർ നേതൃത്വംനൽകി.

error: Content is protected !!