ഉരുൾപൊട്ടൽ നാശം വിതച്ച കൂട്ടിക്കലിൽ, സി പി ഐ എം നിർമിച്ചു നൽകുന്ന 25 വീടുകൾക്ക് ശിലാസ്ഥാപനം നടത്തി

കൂട്ടിക്കൽ : ഉരുൾപൊട്ടൽ നാശം വിതച്ച കൂട്ടിക്കലിൽ സി പി ഐ എം നിർമിച്ചു നൽകുന്ന 25 വീടുകൾക്ക് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശിലാസ്ഥാപനം നടത്തി.

മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ജനങ്ങൾക്ക് എൽഡിഎഫ് സ്വീകാര്യമായിരിക്കുകയാണെന്നും ഇനിയും മുന്നണിക്ക് കൂടുതൽ സ്വീകാര്യതയുണ്ടാകുമെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു. മുൻ കാലങ്ങളിൽ എൽ ഡി എഫുമായി സഹകരിക്കാതിരുന്ന കേരള കോൺഗ്രസ് എം അടക്കമുള്ളവർ ഇന്ന് മുന്നണിയിലുണ്ട്. മറ്റ് പാർടികളിൽ പ്രവർത്തിച്ചിരുന്ന പല പ്രധാന നേതാക്കളും സി പി ഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാനും തയ്യാറാകുന്നു. ഈ രീതി ഇനിയും വികസിക്കണം.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യത്തോടെ പാർട്ടി ഏറ്റെടുക്കും. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഏറ്റെടുക്കാനാകണം.
കെ റെയിൽ പോലുള്ള വികസന പദ്ധതികൾ വിജയകരമായി നടപ്പാക്കും. എൽ ഡി എഫ് പറയുന്ന എല്ലാ വികസന കാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാകുന്നു. ജനങ്ങൾ സർക്കാരിന് പിന്നിൽ അണിനിരക്കുന്നു. ജനപങ്കാളിത്തത്തോടെയുള്ള വികസനമാണ് എൽ ഡി എഫ് ഏറ്റെടുക്കുന്നത്. വികസനങ്ങൾക്ക് ജനപങ്കാളിത്തം ഉറപ്പാക്കണം. ഈ സാഹചര്യത്തിൽ യുഡിഎഫിനൊ ബി ജെ പി ക്കൊ പ്രസക്തിയില്ല.

കേരളത്തെ കലാപഭൂമിയാക്കി വികസനത്തെ തടയാനുമോയെന്നാണ് ബി ജെ പിയും കോൺഗ്രസും ശ്രമിക്കുന്നത്. കൊലപാതകങ്ങൾ നടത്തി ഭയം സൃഷ്ടിക്കാനും ശ്രമിക്കുന്നു. ഉശിരരായ പാർടി പ്രവർത്തകരെ നിങ്ങൾക്ക് കൊല്ലാനായേക്കാം. എന്നാൽ സി പി ഐ എമ്മിനെ തോൽപിക്കാനാവില്ല. കോടിയേരി പറഞ്ഞു.ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷനായി. വൈക്കം വിശ്വൻ, കെ ജെ തോമസ്, കെ രാജേഷ്, അഡ്വ: സെബാസ്റ്റൻ കുളത്തുങ്കൽ എം എൽ എ, ഷമീം അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!