പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി
പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറി. ഇനി ഉത്സവ നാളുകൾ . ഏഴാംതീയതി കുംഭഭരണി നാളിലാണ് കുംഭകുട ഘോഷയാത്രയും ആറാട്ടും..
ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ .എസ്.എസ്.കരയോഗത്തിൽ നിന്ന് കൊടിക്കൂറ എഴുന്നള്ളിച്ചു. കരയോഗം പ്രസിഡന്റ് എം.ഡി.ബേബി മുളയണ്ണൂർ തിരുനടയിൽ കൊടിക്കൂറ സമർപ്പിച്ചു. തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരി, മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നിർവഹിച്ചു.
തിരുവരങ്ങിന്റെ ഉദ്ഘാടനം എൻ.എസ്.എസ്.യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ നിർവഹിച്ചു. സെക്രട്ടറി പി.ജി.ജയചന്ദ്രകുമാർ , ദേവസ്വം പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നായർ , സെക്രട്ടറി വി.ആർ .രാധാകൃഷ്ണ കൈമൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പനമറ്റം രാധാദേവിയുടെ ശിഷ്യരുടെ നടനവിസ്മയം നടത്തി.
.
മാർച്ച് മൂന്ന് വ്യാഴാഴ്ച പുന്നാംപറമ്പിൽ കുടുംബയോഗം വഴിപാടായി നടത്തുന്ന ഉത്സവത്തിന് എട്ടിന് ശ്രീബലി, ഒന്നിന് ഉത്സവബലിദർശനം, രണ്ടിന് പൊൻകുന്നം കലാക്ഷേത്രയുടെ നേതൃത്വത്തിൽ കോട്ടയം സുരേഷ്(ജൂണിയർ യേശുദാസ്) അവതരിപ്പിക്കുന്ന ഭക്തിഗാനമേള,
നാലിന് 8.30-ന് ശ്രീബലി, ഒന്നിന് ഉത്സവബലിദർശനം, 4.30-ന് കാഴ്ചശ്രീബലി, ഏഴിന് വി.സൂരജ് ലാലിന്റെ സംഗീതസദസ്.
അഞ്ചിന് 8.30-ന് ശ്രീബലി, ഒന്നിന് ഉത്സവബലിദർശനം, 4.30-ന് കാഴ്ചശ്രീബലി, ഏഴിന് ചിറക്കടവ് ശിവപാർവതി തിരുവാതിര സംഘത്തിന്റെ തിരുവാതിരകളി, 7.30-ന് ഭക്തിഗാനമേള, 8.30-ന് തിടനാട് കാദംബരി മോഹൻദാസിന്റെ മാജിക് ഷോ.
ആറിന് 8.30-ന് ശ്രീബലി, ഒന്നിന് ഉത്സവബലിദർശനം, രണ്ടിന് ചിറക്കടവ് സിദ്ധിവിനായക ഭജൻസിന്റെ ഭജൻസ്, ഏഴിന് മ്യൂസിക്കൽ ഫ്യൂഷൻ.
ഏഴിന് കുംഭഭരണി ഉത്സവം. ഏഴിന് ശ്രീബലി, 11-ന് കുംഭകുടനൃത്തം, ചേലത്തറ, കോയിപ്പള്ളി, മൂലകുന്ന്, അട്ടിക്കവല, തോണിപ്പാറ, ഇടത്തംപറമ്പ് എന്നിവിടങ്ങളിൽ നിന്ന് കുംഭകുട ഘോഷയാത്രയുണ്ട്. 2.30-ന് ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആറാട്ടുചിറയിലേക്ക് മൂലകുന്നുവഴി എഴുന്നള്ളത്ത്, 4.30-ന് ചിറക്കടവ് സന്തോഷിന്റെ നാഗസ്വരക്കച്ചേരി, 6.30-ന് ആറാട്ട്, ഏഴിന് പുതിയകാവ് മതപാഠശാലാ ഭജനസമിതിയുടെ ഭജന, 8.30-ന് ഡോ.ഡി.സതീദേവിയുടെ സംഗീതസദസ്.
വൈകീട്ട് ഏഴിന് ചിറക്കടവിലെ ആറാട്ടുകടവിൽ നിന്ന് മണിമല-പൊൻകുന്നം റോഡ് വഴി തിരിച്ചെഴുന്നള്ളത്ത്, ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളി സംഘത്തിന്റെ വേലകളി ആറാട്ടെഴുന്നള്ളത്തിലുണ്ടാവും. മറ്റത്തിൽപ്പടിയിൽ മഹാദേവ വെള്ളാള യുവജനസംഘത്തിന്റെയും പുളിമൂട് കവലയിൽ പുളിമൂട് റെസിഡന്റ്‌സ് അസോസിയേഷന്റെയും പാറക്കടവിൽ ദേവീതീർഥം സേവാസമിതിയുടെയും മഞ്ഞപ്പള്ളിക്കുന്നിൽ ഹിന്ദുഐക്യവേദിയുടെയും ആറാട്ടെതിരേൽപ്പുണ്ട്. രാത്രി ഒൻപതിന് കരയോഗംപടിയിൽ വടക്കുംഭാഗം 679-ാം നമ്പർ എൻ.എസ്.എസ്.കരയോഗം, സേവാഭാരതി എന്നിവയുടെ ആറാട്ടെതിരേൽപ്പ് നടത്തും.